---
title: "എസ് ഐ മദ്യപിച്ചതായി ആരോപണം: അർദ്ധരാത്രി വാണിമേലിലെ സി പി എം നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം വിവാദത്തിൽ"
english_title: "Allegation that SI was drunk: Arrest of CPM leaders at midnight is in controversy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95388/allegation-that-si-was-drunk-arrest-of-cpm-leaders-at-midnight-is-in-controversy"
published_at: "2023-02-07T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2534c56fcc_vanimel_police_.jpg"
keywords: []
---

# എസ് ഐ മദ്യപിച്ചതായി ആരോപണം: അർദ്ധരാത്രി വാണിമേലിലെ സി പി എം നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം വിവാദത്തിൽ

> **Lead Summary:** **നാദാപുരം: **ഡ്യൂട്ടി സമയത്ത് എസ് ഐ മദ്യപിച്ചതായി ആരോപണം. പെറ്റി കേസിൽ വാറണ്ട് പ്രതികളായ സി പി എം പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തു ശേഷം മർദ്ദിച്ചു എന്ന പരാതിയെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ പോലീസും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റവും സംഘർഷവും. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

## Article Content

**നാദാപുരം: **ഡ്യൂട്ടി സമയത്ത് എസ് ഐ മദ്യപിച്ചതായി ആരോപണം. പെറ്റി കേസിൽ വാറണ്ട് പ്രതികളായ സി പി എം പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തു ശേഷം മർദ്ദിച്ചു എന്ന പരാതിയെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ പോലീസും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റവും സംഘർഷവും. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വാണിമേൽ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ കെ പി രാജനെയും പരിപ്പുപാറയിലെ പ്രാദേശിക നേതാവ് പനയുള്ളതിൽ പവിത്രനെയുമാണ് വളയം പോലീസ് സബ് ഇൻസ്പെക്ടർ മർദിച്ചത് .

നേരത്തെ ഒരു കേസിൽ പ്രതികളായ ഇരുവരും സമൻസ് ലഭിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതേ തുടർന്ന് നാലെ രാത്രി രാജന്റെയും പവിത്രന്റെയും വീട്ടിലെത്തിയ മർദ്ദിക്കുകയും വലിച്ചിഴച്ച് വണ്ടിയിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.

ഉറങ്ങി കിടന്ന സമയത്ത് എത്തിയ പൊലീസ് ഇവരെ വസ്ത്രം പോലും അനുവദിച്ചില്ലത്രേ. കൂടാതെ പൊലീസ് വാഹനത്തിൽ വരെ ഇരുവരെയും ക്രൂരമായി മർദിച്ചതായിപറയപ്പെടുന്നു. അവശനിരയിലായ രണ്ടു പേരെയും പുലർച്ചെ രണ്ടരയോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിക്കുക യായിരുന്നു.

ഈ വിവരം അറിഞ്ഞ് സി പി എം ഏരിയ നേതാക്കളായ സി എച്ച് മോഹനനും ടി പ്രദീപ്കുമാറും ആശുപത്രിയിലെത്തി പോലീസുമായി വാക്കേറ്റം നടക്കുകയായിരുന്നു. എസ് ഐ മദ്യലഹരിയിൽ ആണെന്നും ഇയാളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സി പി എം നേതാക്കൾ ആവശ്യപ്പെട്ടതോടെ

വാഹനത്തിൽ കയറി എസ് ഐ പോകാൻ ഒരുങ്ങിയെങ്കിലും സി പി എം നേതാക്കൾ വാഹനം തടഞ്ഞു.തുടർന്ന് മറ്റൊരു വാഹനത്തിൽ എസ് ഐ സ്ഥലം വിടുകയായിരുന്നു. ഇന്ന് രാവിലെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഫൈൻ അടച്ച ശേഷം ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95388/allegation-that-si-was-drunk-arrest-of-cpm-leaders-at-midnight-is-in-controversy)