---
title: "അദാനി മയം;നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "Adani Mayam; DYFI protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95412/adani-mayam-dyfi-protest-in-nadapuram"
published_at: "2023-02-07T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25c9fe20d1_dyfi_protest_.jpg"
keywords: []
---

# അദാനി മയം;നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **നാദാപുരം: **അദാനി പോലെയുള്ള വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുകയാണ് കേന്ദ്രസർക്കാർ എന്ന് ഡിവൈഎഫ്ഐ. കേന്ദ്രസർക്കാരിന്റെ പൊതുമേഖല വില്പനയ്ക്കും, സ്വകാര്യവൽക്കരണത്തിനും, യുവജന വഞ്ചനയ്ക്കുമെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി എസ് ബി ഐ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **അദാനി പോലെയുള്ള വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുകയാണ് കേന്ദ്രസർക്കാർ എന്ന് ഡിവൈഎഫ്ഐ. കേന്ദ്രസർക്കാരിന്റെ പൊതുമേഖല വില്പനയ്ക്കും, സ്വകാര്യവൽക്കരണത്തിനും, യുവജന വഞ്ചനയ്ക്കുമെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി എസ് ബി ഐ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ, ബ്ലോക്ക് ട്രഷറർ അഷിൽ. സി, ശരത്ത്, ഷഹറാസ് പി പി, രജീഷ് സി എച്ച് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽരാജ് സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി ടി ശ്രീമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95412/adani-mayam-dyfi-protest-in-nadapuram)