---
title: "യുവജനങ്ങൾക്ക് തൊഴിലവസരം; നാദാപുരത്ത് തൊഴിൽസഭയ്ക്ക് തുടക്കമായി"
english_title: "Employment opportunities for youth; A trade union was started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95414/employment-opportunities-for-youth-a-trade-union-was-started-in-nadapuram"
published_at: "2023-02-07T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25f74a08d3_thozil_sabha_pic_1.jpg"
keywords: []
---

# യുവജനങ്ങൾക്ക് തൊഴിലവസരം; നാദാപുരത്ത് തൊഴിൽസഭയ്ക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 23% വരുന്ന യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 8,9, 11,12 വാർഡുകളുടെ നേതൃത്വത്തിൽ തൊഴിൽസഭ ചേലക്കാട് എംഎൽപി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 23% വരുന്ന യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 8,9, 11,12 വാർഡുകളുടെ നേതൃത്വത്തിൽ തൊഴിൽസഭ ചേലക്കാട് എംഎൽപി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി തൊഴിൽസഭ ഉദ്ഘാടനം ചെയ്തു. സംരംഭകരാകാൻ താല്പര്യമുള്ളവർ, ഡിഗ്രി പാസായവർ, പ്ലസ് ടു വരെയുള്ളവർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് സാധ്യതകൾ മനസ്സിലാക്കുകയും ഡി ഡബ്ല്യു എം എസ് (ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം )ആപ്പിൽ പങ്കെടുത്തവരുടെ പേര് രജിസ്റ്റർ ചെയ്യുകയും തുടർ പരിശീലനം നൽകുകയും ചെയ്യുന്നതാണ് .

തൊഴിൽസഭയിൽ പങ്കെടുത്തവർക്ക് അവരുടെ അഭിരുചി അനുസരിച്ച് തൊഴിൽ ലഭിക്കുന്നതിനുള്ള സഹായം പഞ്ചായത്ത് നൽകുന്നതാണ്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 166 സംരംഭങ്ങൾ നാദാപുരത്ത് ആരംഭിച്ചിട്ടുണ്ട്.അതിന്റെ തുടർച്ചയായാണ് തൊഴിൽസഭ സംഘടിപ്പിച്ചത്. പരിപാടിയിൽ ക്ഷേമകാര്യസ്ഥാന്റിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, കില ഫേക്കൽറ്റി ഗംഗാധരൻ മാസ്റ്റർ ,പി സി ലിനീഷ് എന്നിവർ ക്ലാസെടുത്തു. മെമ്പർമാരായ എ.കെ ദുബീർ മാസ്റ്റർ, സുനിത ഇടവത്ത്കണ്ടി ,വ്യവസായ വകുപ്പ് ഇന്റേൺ ട്രെയിനീ അഞ്ജലി, ബ്ലോക്ക് കോർഡിനേറ്റർ ബീന,ടെക്‌നിക്കൽ അസിസ്റ്റന്റ്‌ ഷീമ , റിസോർസ് പേഴ്സൺ ആശിഫ എന്നിവർ സംസാരിച്ചു ,മെമ്പർ ഏ കെ ബിജിത്ത് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95414/employment-opportunities-for-youth-a-trade-union-was-started-in-nadapuram)