---
title: "നേതാക്കൾക്ക് മർദ്ദനം; സിപിഎം പ്രതിഷേധ സംഗമം നടത്തി"
english_title: "Beating the leaders; CPM held a protest rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95439/beating-the-leaders-cpm-held-a-protest-rally"
published_at: "2023-02-07T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26eff85002_prathishedham_pic.jpg"
keywords: []
---

# നേതാക്കൾക്ക് മർദ്ദനം; സിപിഎം പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **വാണിമേൽ: **നേതാക്കൾക്ക് മർദ്ദനം എന്ന പരാതിയെ തുടർന്ന് വാണിമേലിൽ പോലീസിനെതിരെ സിപിഎം പ്രതിഷേധം. വാണിമേലിലെ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു മർദ്ധിച്ചു എന്നാരോപിച്ചാണ് സിപിഎം നേതൃത്വത്തിൽ പരപ്പു പാറയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയത്. ഇന്ന് വൈകിട്ട് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്.

## Article Content

**വാണിമേൽ: **നേതാക്കൾക്ക് മർദ്ദനം എന്ന പരാതിയെ തുടർന്ന് വാണിമേലിൽ പോലീസിനെതിരെ സിപിഎം പ്രതിഷേധം. വാണിമേലിലെ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു മർദ്ധിച്ചു എന്നാരോപിച്ചാണ് സിപിഎം നേതൃത്വത്തിൽ പരപ്പു പാറയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയത്. ഇന്ന് വൈകിട്ട് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്.

ഇന്ന് പുലർച്ചെ വാണിമേൽ ലോക്കൽ കമ്മിറ്റി അംഗമായ കെ പി രാജനെയും പരപ്പു പാറയിലെ പ്രാദേശിക നേതാവ് പനയുള്ളതിൽ പവിത്രനെയുമാണ് വളയം പോലീസ് സബ് ഇൻസ്പെക്ടർ മർദ്ധിച്ചതായി പറയുന്നത്. നേരത്തെ ഒരു കേസിൽ പ്രതികളായ ഇരുവരും സമൻസ് ലഭിച്ചിട്ടും, ഹാജരാവാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഇന്നലെ രാത്രി രാജന്റെയും പവിത്രന്റെയും വീട്ടിലെത്തിയ പോലീസ് ഇരുവരെ മർദ്ദിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു എന്നാണ് പരാതി.

ഇരുവരും ഉറങ്ങാൻ കിടന്നതിനിടയിൽ എത്തിയ പോലീസ് ഇവരെ വസ്ത്രം ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. വാഹനത്തിൽ വച്ചും ഇരുവരെ മർദ്ദിച്ചതായും പറയപ്പെടുന്നു. അവശനിലയിലായ ഇരുവരെയും പുലർച്ച രണ്ടരയോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ചിരുന്നു.

വിവരം അറിഞ്ഞ് സിപിഎം ഏരിയ നേതാക്കളായ സി എച്ച് മോഹനനും ടി പ്രദീപ്കുമാറും ആശുപത്രിയിൽ എത്തുകയും പോലീസുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.

എസ് ഐ മദ്യലഹരിയിൽ ആണെന്നും, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതോടെ വാഹനത്തിൽ കയറി എസ് ഐ പോകാൻ ഒരുങ്ങി. സിപിഎം നേതാക്കൾ ഇടപെട്ട് വാഹനം തടഞ്ഞപ്പോൾ മറ്റൊരു വാഹനത്തിൽ എസ് ഐ സ്ഥലം വിടുകയായിരുന്നു.

രാവിലെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിഴ അടച്ച ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനുശേഷമാണ് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം ശക്തമായ പ്രതിഷേധ സംഗമം നടത്തിയത്.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95439/beating-the-leaders-cpm-held-a-protest-rally)