---
title: "സഹപാഠിക്ക് വീടൊരുങ്ങി; താക്കോൽ കൈമാറ്റം 11ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും"
english_title: "The house is ready for the classmate; Minister Mohammad Riaz will perform the exchange of keys on 11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95458/the-house-is-ready-for-the-classmate-minister-mohammad-riaz-will-perform-the-exchange-of-keys-on-11"
published_at: "2023-02-07T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e27eb8be24b_nadapuram.jpg"
keywords: []
---

# സഹപാഠിക്ക് വീടൊരുങ്ങി; താക്കോൽ കൈമാറ്റം 11ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

> **Lead Summary:** > **ഇരിങ്ങണ്ണൂർ: **സ്നേഹ കൂട്ടായ്മയിൽ സഹപാഠിക്ക് വീടൊരുങ്ങി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച "സഹപാഠിക്കൊരു വീട് "താക്കോൽ കൈമാറ്റം ഈ മാസം 11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കായപ്പനച്ചിയിലെ വീട് പരിസരത്ത് കലാ സാംസ്കാരിക പരിപാടികളും രമേശ് കാവിൽ നടത്തുന്ന പ്രഭാഷണവും നടക്കും.സ്കൂൾ വിദ്യാർത്ഥികൾ , മാനേജ്മെന്റ്, പി.ടി.എ , നാട്ടുകാർ എല്ലാവരുടെയും സഹകരണ ത്തോടെ 11 ലക്ഷത്തിൽ പരം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിച്ചത്. ഇതു സംബന്ധിച്ച് സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പി.ടി. എ പ്രസിഡണ്ട് ടി.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഭരണ സമിതി പ്രസിഡണ്ട് പി.എം നാണു യോഗം ഉദ്ഘാടനം ചെയ്തു മാനേജർ പി.കെ കുഞ്ഞിരാമൻ , പ്രിൻസിപ്പൽ പി.കെ ശശികുമാർ ,പ്രോഗ്രാം ഓഫീസർ എൻ.കെ.രാജീവൻ , എച്ച്.എം കെ.എൻ സിന്ധു ,എം.കെ പ്രേംദാസ്, സുനിൽകുമാർ , സി.കെ ബാലൻ, വത്സരാജ് മണലാട്ട് , വി.പി പവിത്രൻ , വി.കെ മോഹനൻ ,രമേശൻ കുന്നുമ്മൽ, ഷൈലജ രമേഷ് ,സി.പി.രാജൻ, എം.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത് ചെയർ പേഴ്സണും പ്രിൻസിപ്പൽ എം.ടി ശശികുമാർ കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

## Article Content

> **ഇരിങ്ങണ്ണൂർ: **സ്നേഹ കൂട്ടായ്മയിൽ സഹപാഠിക്ക് വീടൊരുങ്ങി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച "സഹപാഠിക്കൊരു വീട് "താക്കോൽ കൈമാറ്റം ഈ മാസം 11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കായപ്പനച്ചിയിലെ വീട് പരിസരത്ത് കലാ സാംസ്കാരിക പരിപാടികളും രമേശ് കാവിൽ നടത്തുന്ന പ്രഭാഷണവും നടക്കും.സ്കൂൾ വിദ്യാർത്ഥികൾ , മാനേജ്മെന്റ്, പി.ടി.എ , നാട്ടുകാർ എല്ലാവരുടെയും സഹകരണ ത്തോടെ 11 ലക്ഷത്തിൽ പരം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിച്ചത്. ഇതു സംബന്ധിച്ച് സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പി.ടി. എ പ്രസിഡണ്ട് ടി.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഭരണ സമിതി പ്രസിഡണ്ട് പി.എം നാണു യോഗം ഉദ്ഘാടനം ചെയ്തു മാനേജർ പി.കെ കുഞ്ഞിരാമൻ , പ്രിൻസിപ്പൽ പി.കെ ശശികുമാർ ,പ്രോഗ്രാം ഓഫീസർ എൻ.കെ.രാജീവൻ , എച്ച്.എം കെ.എൻ സിന്ധു ,എം.കെ പ്രേംദാസ്, സുനിൽകുമാർ , സി.കെ ബാലൻ, വത്സരാജ് മണലാട്ട് , വി.പി പവിത്രൻ , വി.കെ മോഹനൻ ,രമേശൻ കുന്നുമ്മൽ, ഷൈലജ രമേഷ് ,സി.പി.രാജൻ, എം.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത് ചെയർ പേഴ്സണും പ്രിൻസിപ്പൽ എം.ടി ശശികുമാർ കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95458/the-house-is-ready-for-the-classmate-minister-mohammad-riaz-will-perform-the-exchange-of-keys-on-11)