---
title: "ആധുനിക ക്ലാസ് മുറി; ക്രാഡിൽ അംഗണവാടി ഉദ്ഘാടനം ചെയ്തു "
english_title: "Modern classroom; Anganwadi was inaugurated at Krad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9556/modern-classroom-anganwadi-was-inaugurated-at-krad"
published_at: "2021-11-08T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618935d910a2b_Anganwadi.jpg"
keywords: []
---

# ആധുനിക ക്ലാസ് മുറി; ക്രാഡിൽ അംഗണവാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **എടച്ചേരി ഗ്രാമപഞ്ചായത്ത് കായപ്പനച്ചി ഒന്നാം വാർഡിൽ 128-ാം നമ്പർ ക്രാഡിൽ അംഗനവാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **എടച്ചേരി ഗ്രാമപഞ്ചായത്ത് കായപ്പനച്ചി ഒന്നാം വാർഡിൽ 128-ാം നമ്പർ ക്രാഡിൽ അംഗനവാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷത വഹിച്ചു.

സ്മാർട്ട് ടി.വി ഉൾപ്പെടെ ആധുനിക സൗകര്യമുള്ള ക്ലാസ് മുറി, ശിശു സൗഹൃദ ഫർണിച്ചർ, പച്ചക്കറി തോട്ടം എന്നിവ ക്രാഡിൽ അംഗനവാടിയിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികളായ എൻ.നിഷ, ശ്രീജ പാലപ്പറമ്പത്ത്, ഷീമ വള്ളിൽ, ടി.കെ മോട്ടി, എ.ഡാനിയ എന്നിവർ സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ അമ്പിളി പദ്ധതി വിശദീകരിച്ചു.ഒന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സി.പി സ്വാഗതവും അംഗനവാടി വർക്കർ രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9556/modern-classroom-anganwadi-was-inaugurated-at-krad)