---
title: "ഇരുളിൽ മറവിൽ; മുസ്ലിം ലീഗിന്റെ ഫ്ലക്സും കൊടിമരവും നശിപ്പിച്ചു"
english_title: "Hidden in the dark; The Muslim League's flux and banner were destroyed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95627/hidden-in-the-dark-the-muslim-leagues-flux-and-banner-were-destroyed"
published_at: "2023-02-08T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37557189d8_muslim_legue_pic.jpg"
keywords: []
---

# ഇരുളിൽ മറവിൽ; മുസ്ലിം ലീഗിന്റെ ഫ്ലക്സും കൊടിമരവും നശിപ്പിച്ചു

> **Lead Summary:** **എടച്ചേരി:** എടച്ചേരി എൻ ഒ സി മുക്കിൽ മുസ്ലിംലീഗിന്റെ കൊടിമരവും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. എടച്ചേരി സെൻട്രൽ ശാഖ മുസ്ലിം കമ്മിറ്റി സ്ഥാപിച്ച കൊടിമരവും ഫ്ലക്സ് ബോർഡുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം .

## Article Content

**എടച്ചേരി:** എടച്ചേരി എൻ ഒ സി മുക്കിൽ മുസ്ലിംലീഗിന്റെ കൊടിമരവും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. എടച്ചേരി സെൻട്രൽ ശാഖ മുസ്ലിം കമ്മിറ്റി സ്ഥാപിച്ച കൊടിമരവും ഫ്ലക്സ് ബോർഡുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം .

പ്രദേശത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മറ്റു പാർട്ടികളുടെ കൊടിയും കോടിമരവും തോരണങ്ങളും ഫ്ലക്സുകളും തകർക്കുന്നതെന്ന് ലീഗ് ആരോപിച്ചു. ഇത് നിത്യസംഭവമാവുകയാണ്. പോലീസിന്റെ നിഷ്ക്രിയമാണ് ഇതിന് കാരണമെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

സംഭവത്തെ മുസ്ലിം ലീഗ് സെൻട്രൽ ശാഖാ കമ്മിറ്റി യോഗം അപലപിച്ചു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി കെ അഹമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യുപി മൂസ മാസ്റ്റർ, എ സി അസ്കർ മാസ്റ്റർ, കണ്ണനാടത്ത് ലത്തീഫ്, ഷാഫി തറേമ്മൽ, സിറാജ് ചെറിയാത്ത്, ഓഞ്ഞാലിൽ അബ്ദുള്ള ഹാജി , കടുക്കാങ്കിയിൽ അമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95627/hidden-in-the-dark-the-muslim-leagues-flux-and-banner-were-destroyed)