---
title: "കൊടിമരം നശിപ്പിച്ചത്; പെട്രോളിങ്ങ് ശക്തമാക്കാൻ പോലീസ്"
english_title: "Destroyed the mast; Police to strengthen patrolling"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95679/destroyed-the-mast-police-to-strengthen-patrolling"
published_at: "2023-02-08T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3a8aa7027c_edacheri_police_station.jpg"
keywords: []
---

# കൊടിമരം നശിപ്പിച്ചത്; പെട്രോളിങ്ങ് ശക്തമാക്കാൻ പോലീസ്

> **Lead Summary:** **എടച്ചേരി: **രാത്രികാലങ്ങളിൽ പെട്രോളിങ് ശക്തമാക്കാനൊങ്ങി എടച്ചേരി പോലീസ്. ഏറെക്കാലമായി തികച്ചും സമാധാനന്തരീക്ഷം നിലനിൽക്കുന്ന എടച്ചേരിയിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗിന്റെ ഫ്ലക്സും, കൊടിമരവും, തോരണങ്ങളും, ബാനറുകളും നശിപ്പിച്ചത്. എടച്ചേരി എൻഒസി മുക്ക് ബസ്റ്റോപ്പിന് സമീപമാണ് സംഭവം.

## Article Content

**എടച്ചേരി: **രാത്രികാലങ്ങളിൽ പെട്രോളിങ് ശക്തമാക്കാനൊങ്ങി എടച്ചേരി പോലീസ്. ഏറെക്കാലമായി തികച്ചും സമാധാനന്തരീക്ഷം നിലനിൽക്കുന്ന എടച്ചേരിയിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗിന്റെ ഫ്ലക്സും, കൊടിമരവും, തോരണങ്ങളും, ബാനറുകളും നശിപ്പിച്ചത്. എടച്ചേരി എൻഒസി മുക്ക് ബസ്റ്റോപ്പിന് സമീപമാണ് സംഭവം.

പതിറ്റാണ്ടുകൾക്ക് മുമ്പ് ചില അനിഷ്ട സംഭവങ്ങൾ പ്രദേശത്ത് ഉണ്ടായെങ്കിലും വർഷങ്ങളായി ഇപ്പോൾ ശാന്തമാണ്. സഖാവ് കോറോത്ത് ചന്ദ്രന്റെ രക്തസാക്ഷി സ്തൂപവും, സിപിഐഎമ്മിന്റെ കൊടിമരവും സമീപത്ത് തന്നെയാണുള്ളത്. ഇതിന്റെ മുൻവശത്ത് തന്നെയാണ് മുസ്ലിംലീഗിന്റെ കൊടിമരവും ബാനറും.

അതുകൊണ്ടുതന്നെ ഇരു രാഷ്ട്രീയപാർട്ടികളും തമ്മിലുള്ള ഒരു പ്രശ്നമായി ഇത് വളരാതിരിക്കാൻ അതീവ ജാഗ്രതയിലാണ് പോലീസ്. മാത്രമല്ല, നാട്ടിൽ സമാധാനന്തരീക്ഷം നിലനിൽക്കണമെന്നാ ഗ്രഹമുള്ള സാധാരണക്കാരുടെ ആവശ്യവും ഇതു തന്നെയാണ്.അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ നേതൃത്വം ഉണർന്ന് പ്രവർത്തിക്കും എന്നാണ് ജനങ്ങളുടെ വിശ്വാസം. നാട്ടിൽ ക്രമസമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താനായി എടച്ചേരി പോലീസും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95679/destroyed-the-mast-police-to-strengthen-patrolling)