---
title: "നാട്ടു പൊലിമ; കൈവേലിയുടെ ഉത്സവത്തിന് ഇനി ഏഴു നാൾ"
english_title: "Natu Polima; Seven days left for the festival of Kaiveli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95682/natu-polima-seven-days-left-for-the-festival-of-kaiveli"
published_at: "2023-02-08T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3ac9681d3a_kaiveli_1.jpg"
keywords: []
---

# നാട്ടു പൊലിമ; കൈവേലിയുടെ ഉത്സവത്തിന് ഇനി ഏഴു നാൾ

> **Lead Summary:** **കൈവേലി**: കൈവേലിയുടെ ഉത്സവമായ 'നാട്ടുപൊലിമ 23' ന് ഏഴു ദിവസം മാത്രം ബാക്കി. ഫെബ്രുവരി 15 മുതൽ 25 വരെയാണ് മേള. നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ സിഡിഎസും, ഗ്രാന്മ സാംസ്കാരിക വേദി കൈവേലിയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

## Article Content

**കൈവേലി**: കൈവേലിയുടെ ഉത്സവമായ 'നാട്ടുപൊലിമ 23' ന് ഏഴു ദിവസം മാത്രം ബാക്കി. ഫെബ്രുവരി 15 മുതൽ 25 വരെയാണ് മേള. നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ സിഡിഎസും, ഗ്രാന്മ സാംസ്കാരിക വേദി കൈവേലിയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

മേളയിൽ സാംസ്കാരിക ഘോഷയാത്ര, കാർണിവൽ, എക്സിബിഷൻ, കാർഷിക മേള , ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ വൈവിധ്യമാർന്ന പ്രദർശന പവലിയനുകൾ, അമ്യൂസ്മെൻറ് പാർക്ക്, മെഗാ കാർണിവൽ, ദിവസവും വ്യത്യസ്ത കലാവിരുന്നുകൾ തുടങ്ങി.

ഒരു നാടാകെ ഒന്നിക്കുന്ന ഒരു നാടിന്റെയാകെ ഉത്സവമായി 'നാട്ടുപൊലിമ 23' മാറാൻ ഇനി ഏതാനും ദിവസം മാത്രം ബാക്കി. 'നാട്ടുപൊലിമ'യിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95682/natu-polima-seven-days-left-for-the-festival-of-kaiveli)