---
title: "അതിവേഗം; വികസന പാതയിൽ ചിയ്യൂർ"
english_title: "fast Chiyyur on development path"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95730/fast-chiyyur-on-development-path"
published_at: "2023-02-08T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3daeaf1a58_kinar_pic_.jpg"
keywords: []
---

# അതിവേഗം; വികസന പാതയിൽ ചിയ്യൂർ

> **Lead Summary:** **നാദാപുരം: **വികസന പാതയിൽ അതിവേഗം കുതിക്കുകയാണ് ചിയ്യൂർ. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ രണ്ടാമത്തെ പൊതു കിണറും നവീകരിക്കുന്നു. 'എന്റെ വാർഡ് എൻ്റെ അഭിമാനം' എന്ന ആപ്തവാക്യത്തിൽ വികസന പാതയിലാണ് വാർഡ്.

## Article Content

**നാദാപുരം: **വികസന പാതയിൽ അതിവേഗം കുതിക്കുകയാണ് ചിയ്യൂർ. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ രണ്ടാമത്തെ പൊതു കിണറും നവീകരിക്കുന്നു. 'എന്റെ വാർഡ് എൻ്റെ അഭിമാനം' എന്ന ആപ്തവാക്യത്തിൽ വികസന പാതയിലാണ് വാർഡ്.

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചീയ്യൂർ ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ പൊതു കിണറായ ചുണ്ടയിൽ കിണറും നവീകരിച്ചത്. വരാനിരിക്കുന്ന വേനൽക്കാലത്തിനു മുന്നോടിയായി കിണർ ശുചീകരിക്കുക വഴി രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95730/fast-chiyyur-on-development-path)