---
title: "കരുണയോടെ; ജീവൻ രക്ഷാ പരിശീലനം നൽകി"
english_title: "with mercy; Life saving training was given"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95738/with-mercy-life-saving-training-was-given"
published_at: "2023-02-08T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3eab25d472_karuna_pic.jpg"
keywords: []
---

# കരുണയോടെ; ജീവൻ രക്ഷാ പരിശീലനം നൽകി

> **Lead Summary:** **കക്കട്ടിൽ:** കരുണ പോളി ക്ലിനിക്കും, കൂട്ട് സൗഹൃദ കൂട്ടായ്മയും സംയുക്തമായി ജീവൻ രക്ഷാ പരിശീലനം നൽകി. കരുണ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: സജിത്ത് ഗോപാൽ ഉദ്ഘാടനം ചെയ്തു. എല്ലുരോഗ വിദഗ്ധൻ ഡോ:അബ്ദുള്ള പരിശീലനം നൽകി.

## Article Content

**കക്കട്ടിൽ:** കരുണ പോളി ക്ലിനിക്കും, കൂട്ട് സൗഹൃദ കൂട്ടായ്മയും സംയുക്തമായി ജീവൻ രക്ഷാ പരിശീലനം നൽകി. കരുണ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: സജിത്ത് ഗോപാൽ ഉദ്ഘാടനം ചെയ്തു. എല്ലുരോഗ വിദഗ്ധൻ ഡോ:അബ്ദുള്ള പരിശീലനം നൽകി.

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി സംസ്കൃതം ഹൈസ്കൂൾ, നരിപ്പറ്റ ആർ എൻ എം ഹയർ സെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും കരുണ പോളി ക്ലിനിക്കിലെ ജീവനക്കാരും കൂട്ട് അംഗങ്ങളടക്കം 60 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

കൂട്ട് പ്രസിഡണ്ട് പുരുഷോത്തമൻ മണ്ണാറാണ്ടി അധ്യക്ഷത വഹിച്ചു. കൂട്ട് സെക്രട്ടറി എ പി സുമേഷ്, കെ.റൂസി നാസർ കക്കട്ടിൽ, റിനീഷ്, രാംദാസ് കക്കട്ടിൽ, സി കെ അബു, മോഹനൻ വട്ടോളി, ബാബുരാജൻ വട്ടോളി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95738/with-mercy-life-saving-training-was-given)