---
title: "പോരാളി സംഗമം; സമര പന്ഥാവിലെ കനലെരിയുന്ന ഓർമ്മകളുമായി അവർ ഒത്തുചേർന്നു "
english_title: "Fighter reunion; They reunited with the burning memories of Samara Pantha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9578/fighter-reunion-they-reunited-with-the-burning-memories-of-samara-pantha"
published_at: "2021-11-08T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61894d9e8f59b_cpim.jpg"
keywords: []
---

# പോരാളി സംഗമം; സമര പന്ഥാവിലെ കനലെരിയുന്ന ഓർമ്മകളുമായി അവർ ഒത്തുചേർന്നു 

> **Lead Summary:** **നാദാപുരം : **നാദാപുരത്തിന്റെ സമര ചരിത്രത്തിലെ തീക്ഷ്ണ അനുഭവങ്ങളുമായി പോരാളികൾ ഒത്തുചേർന്നു. സി.പി ഐ.എം നാദാപുരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ സംഘടിപ്പിച്ച സമരപഥങ്ങളിലെ കനൽസ്മരണകൾ എന്ന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പറയാനുണ്ടായിരുന്നത് ചോരയും കണ്ണീരും നിറഞ്ഞ തീക്ഷ്ണ അനുഭവങ്ങമായിരുന്നു.

## Article Content

**നാദാപുരം : **നാദാപുരത്തിന്റെ സമര ചരിത്രത്തിലെ തീക്ഷ്ണ അനുഭവങ്ങളുമായി പോരാളികൾ ഒത്തുചേർന്നു. സി.പി ഐ.എം നാദാപുരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ സംഘടിപ്പിച്ച സമരപഥങ്ങളിലെ കനൽസ്മരണകൾ എന്ന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പറയാനുണ്ടായിരുന്നത് ചോരയും കണ്ണീരും നിറഞ്ഞ തീക്ഷ്ണ അനുഭവങ്ങമായിരുന്നു.

കള്ളക്കേസും, ക്രൂരമർദ്ധനങ്ങളും ജയിൽവാസവും ഒരു കാലഘട്ടത്തിന്റെ നേർചിത്രങ്ങളായാണ് അവതരിപ്പിച്ചത്. തീക്ഷ്ണമായ അനുഭവങ്ങൾ വിവരിക്കുമ്പോൾ കേട്ടുനിൽക്കുന്നവരുടെ കണ്ണുകളും ഈറനണിയുന്നത് കാണാമായിരുന്നു. അടിയന്തരാവസ്ഥയും, മിച്ചഭൂമി സമരവും, കുടിക്കിടപ്പ് സമരവും നാദാപുരത്തിന്റെ സമരചരിത്രത്തിലെ വീരേതിഹാസങ്ങളാണ്.

കല്ലാച്ചിയിൽ നടന്ന പരിപാടിയിൽ പി.പി. ചാത്തു അദ്ധ്യക്ഷത വഹിച്ചു. വി.കുമാരൻ ഉദ്ഘാടനം ചെയ്തു. ഒ.ടി.അബ്ദുള്ള, കെ.സി ചോയി , കല്ലിൽ മൊയ്തു, എം.കെ ബാലൻ ,എം. പൊക്കൻ , നെല്ലേരി ബാലൻ മണിയാല അശോകന്‍, കുനിയിൽ ബാബു, പാലോറത്താഴ ക്കുനി മാതു, കെ.ബാലകൃഷ്ണൻ.തുടങ്ങിയവർ അനുഭവങ്ങൾ പങ്കു വെച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതവും, എ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9578/fighter-reunion-they-reunited-with-the-burning-memories-of-samara-pantha)