---
title: "എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനം; സാക്ഷിയാകാൻ ഒരുങ്ങി എടച്ചേരി"
english_title: "SFI Nadapuram Area Conference; Prepare to be a witness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95829/sfi-nadapuram-area-conference-prepare-to-be-a-witness"
published_at: "2023-02-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4a17e36cdd_s_f_i_pic.jpg"
keywords: []
---

# എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനം; സാക്ഷിയാകാൻ ഒരുങ്ങി എടച്ചേരി

> **Lead Summary:** **എടച്ചേരി: **ചരിത്ര സമ്മേളനത്തിന് സാക്ഷിയാകാൻ എടച്ചേരി ഒരുങ്ങി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നാദാപുരം ഏരിയ സമ്മേളനം ഇത്തവണ എടച്ചേരിയിൽ. നിരവധി ഇതിഹാസ വിദ്യാർഥികൾക്ക് ജന്മം നൽകിയ നാടാണ് എടച്ചേരി.

## Article Content

**എടച്ചേരി: **ചരിത്ര സമ്മേളനത്തിന് സാക്ഷിയാകാൻ എടച്ചേരി ഒരുങ്ങി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നാദാപുരം ഏരിയ സമ്മേളനം ഇത്തവണ എടച്ചേരിയിൽ. നിരവധി ഇതിഹാസ വിദ്യാർഥികൾക്ക് ജന്മം നൽകിയ നാടാണ് എടച്ചേരി.

പഴയ തലമുറയിൽപ്പെട്ട കോറോത്ത് ചന്ദ്രനെയും, ഏതാനും വർഷങ്ങൾക്കു മുമ്പ് അർബുദം ബാധിച്ചു അകാലത്തിൽ വിട പറഞ്ഞ കെ.എസ് ബിമലും ഉത്തമ ഉദാഹരണങ്ങളാണ്. ഫെബ്രുവരി 15നാണ് നാദാപുരം ഏരിയ സമ്മേളനം നടക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ സഖാവ് ധീരജ് നഗറിലാണ് പരിപാടി.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധീരജ് കുത്തേറ്റ് മരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ ധീരജെന്ന ധീര രക്തസാക്ഷിക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് എസ്എഫ്ഐ. ഏരിയാ സമ്മേളനത്തിലേക്ക് മുഴുവൻ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി എസ്എഫ്ഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95829/sfi-nadapuram-area-conference-prepare-to-be-a-witness)