---
title: "ഫണ്ട് തട്ടിപ്പ് ; ഐഎൻഎൽ പരാതി നൽകി"
english_title: "Fraud of funds; INL filed a complaint"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95890/fraud-of-funds-inl-filed-a-complaint"
published_at: "2023-02-09T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d08ea2af3_kinar_pic.jpg"
keywords: []
---

# ഫണ്ട് തട്ടിപ്പ് ; ഐഎൻഎൽ പരാതി നൽകി

> **Lead Summary:** **നാദാപുരം**: അമിത എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ഐ.എൻ.എൽ, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർക്ക് പരാതി നൽകി. ചിയ്യൂർ എൽ പി സ്കൂളിന് സമീപം പൊതു കിണർ റിപ്പയർ നടത്താൻ അമിത എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും ബില്ലനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കനാമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

## Article Content

**നാദാപുരം**: അമിത എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ഐ.എൻ.എൽ, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർക്ക് പരാതി നൽകി. ചിയ്യൂർ എൽ പി സ്കൂളിന് സമീപം പൊതു കിണർ റിപ്പയർ നടത്താൻ അമിത എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും ബില്ലനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കനാമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

നേരത്തെ പൊതുജനങ്ങൾ ഉപയോഗിച്ച് വരുന്ന കിണറിന്റെ ആൾമറ റിപ്പയർ ചെയ്യാൻ പഞ്ചായത്ത് 2 ലക്ഷം രൂപ അനുവദിക്കുകയും അതിൽ 154000/ രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എഗ്രിമെന്റും വെക്കുകയും ചെയ്തിരുന്നു. സിമൻറ് കട്ടകൊണ്ട് ആൾമറ കെട്ടി പ്ലാസ്റ്റർ ചെയ്യുന്ന പ്രവർത്തിക്ക് ഇത്രയും തുക അനുവദിച്ചത് വിവാദമാവുകയും ഈ പ്രവർത്തിക്ക് യാതൊരു ഫണ്ടും അനുവദിക്കരുതെന്നും അഴിമതി നടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐഎൻഎൽ ചിയ്യൂർ യൂണിറ്റ് കമ്മിറ്റി നാദാപുരം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് പഞ്ചായത്ത് എഗ്രിമെൻറ് തുകയിൽ കുറവ് വരുത്തി 67567 രൂപ കരാറുകാരന് അനുവദിക്കുകയുണ്ടായി. 154000 രൂപയുടെ ഓവർ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാർ ഫണ്ട് തട്ടാനുള്ള ശ്രമം ഐഎൻഎൽ ചിയ്യൂർ യൂണിറ്റ് ഇടപെട്ട് തടയുകയും 67567 / രൂപയുടെ പോലും പ്രവർത്തി ഈ കിണർ വർക്കിൽ നടന്നിട്ടില്ലെന്നും ഐഎൻഎൽ ചൂണ്ടിക്കാട്ടി.

പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ഓവർ എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചു ഐഎൻഎൽ യൂണിറ്റ് കമ്മിറ്റി എൽ.എസ്.ജി.ഡി. ചീഫ് എൻജിനീയർക്ക് പരാതി നൽകിയത്. നേരത്തെ പൊതുജനങ്ങൾ ഉപയോഗിച്ച കിണർ ശുദ്ധീകരിക്കാത്തതിനാൽ നിലവിൽ കിണർ ഉപയോഗശൂന്യമാണ്. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഉചിതമായ നടപടി അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ വരാൻ പോകുന്ന വേനൽക്കാലത്ത് കുടിവെള്ളമില്ലാത്ത അവസ്ഥ വരുമെന്നും ഐ എൻ എൽ ചിയ്യൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95890/fraud-of-funds-inl-filed-a-complaint)