---
title: "ഒരുങ്ങി കടമേരി; യാത്രയയപ്പ് സംഗമം 11 ന്"
english_title: "Get ready; Farewell meeting on 11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95898/get-ready-farewell-meeting-on-11"
published_at: "2023-02-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d80980716_r_a_c_h_s_s.jpg"
keywords: []
---

# ഒരുങ്ങി കടമേരി; യാത്രയയപ്പ് സംഗമം 11 ന്

> **Lead Summary:** **കടമേരി: **യാത്രയയപ്പ് സംഗമത്തിനായി കടമേരി ഒരുങ്ങി. കടമേരി ആർ എ.സി. ഹയർ സെക്കണ്ടറി സൂളിൽ നിന്നും, ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഉപഹാര സമർപ്പണവും ശനിയാഴ്ച സ്കൂളിൽ നടക്കും. ചിത്ര കലാ അധ്യാപകൻ ടി കുഞ്ഞബ്ദുല്ല, ഗണിത ശാസ്താധ്യാപിക ബീനാ കുമാരി വി.വി, ഹിന്ദി അധ്യാപിക ഹാജറ കെ.കെ എന്നിവരാണ് വിരമിക്കുന്നത്.

## Article Content

**കടമേരി: **യാത്രയയപ്പ് സംഗമത്തിനായി കടമേരി ഒരുങ്ങി. കടമേരി ആർ എ.സി. ഹയർ സെക്കണ്ടറി സൂളിൽ നിന്നും, ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഉപഹാര സമർപ്പണവും ശനിയാഴ്ച സ്കൂളിൽ നടക്കും. ചിത്ര കലാ അധ്യാപകൻ ടി കുഞ്ഞബ്ദുല്ല, ഗണിത ശാസ്താധ്യാപിക ബീനാ കുമാരി വി.വി, ഹിന്ദി അധ്യാപിക ഹാജറ കെ.കെ എന്നിവരാണ് വിരമിക്കുന്നത്.

ഇവരെ ആദരിക്കുന്നതിനായി നേരത്തെ സ്കൂളിൽ നടന്ന 'ഗണിതോത്‌സവം,' 'വരക്കൂട്ടം,' 'കൈവേലക്കൂട്ടം' എന്നീ പരിശീലനക്കളരികൾ ഏറെ ശ്രദ്ധേയമായിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അത് വേറിട്ട അനുഭവമായിരുന്നു. പരിപാടി കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി വിശിഷ്ടാതിഥിയാകും. കൂടാതെ സ്കൂൾ മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാർ ഉപഹാര സമർപ്പണം നടത്തും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ 'വാർത്തകൾ അവസാനിക്കുന്നില്ല' എന്ന നാടകവും സദസ്സിൽ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95898/get-ready-farewell-meeting-on-11)