---
title: "15 കോടി; വികസന രഥത്തിലേറി നാദാപുരം"
english_title: "15 crore; Nadapuram is in the chariot of development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95908/15-crore-nadapuram-is-in-the-chariot-of-development"
published_at: "2023-02-09T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4e264b04b6_vikasanam_pic.jpg"
keywords: []
---

# 15 കോടി; വികസന രഥത്തിലേറി നാദാപുരം

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ മികവുറ്റതായി. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് 2023 /24 വർഷത്തേക്ക് 15 കോടി രൂപയുടെ വികസന പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. വികസന സെമിനാറിൽ സംസ്ഥാന സർക്കാർ ബജറ്റിലൂടെ അനുവദിച്ച വിവിധ വികസന മേഖലകളിലെ ഫണ്ടുകൾ കൂടാതെയും തനതായ വരുമാനം വർദ്ധിപ്പിക്കുവാനും തീരുമാനിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ മികവുറ്റതായി. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് 2023 /24 വർഷത്തേക്ക് 15 കോടി രൂപയുടെ വികസന പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. വികസന സെമിനാറിൽ സംസ്ഥാന സർക്കാർ ബജറ്റിലൂടെ അനുവദിച്ച വിവിധ വികസന മേഖലകളിലെ ഫണ്ടുകൾ കൂടാതെയും തനതായ വരുമാനം വർദ്ധിപ്പിക്കുവാനും തീരുമാനിച്ചു.

തനത് വരുമാനം 15% വർദ്ധിപ്പിച്ച് കണ്ടെത്തുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് വികസന സെമിനാറുകളിൽ നിർദ്ദേശിച്ച പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിൽ അഭ്യസ്തവിദ്യർക്ക് മാൻപവർ ബാങ്ക് ,പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും കണ്ണി ചേർക്കുന്ന സദ്ഭരണം പദ്ധതി ,അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ,സ്ത്രീകളിലെ വിളർച്ച ഇല്ലാതാക്കുന്നതിന് രക്തത്തിലെ എച്ച് ബി 12 ൽ എത്തിക്കുന്നതിനുള്ള പദ്ധതിഎന്നിങ്ങനെ ഒട്ടേറെ നയങ്ങൾ അവതരിപ്പിച്ചു .

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ സി കെ നാസർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് കരട് വികസന രേഖ അവതരിപ്പിച്ചു ,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ കപ്പള്ളി ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ എംസി സുബൈർ ,ജനീദാ ഫിർദൗസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ സജീവൻ , സി എച്ച് നജ്മാ ബീവി,

ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി അബ്ദുൽ സലാം ,ആസൂത്രണ സമിതി അംഗങ്ങളായ കെ പി കുമാരൻ മാസ്റ്റർ, പി കെ ദാമു മാസ്റ്റർ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.ജന പ്രതിനിധികൾ ,നിർവ്വഹണ ഉദ്യോഗസ്ഥർ ,വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ,എന്നിവർ വികസന സെമിനാറിൽ പങ്കെടുത്തു ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95908/15-crore-nadapuram-is-in-the-chariot-of-development)