---
title: "ഹെൽത്ത് കാർഡ്; അവ്യക്തതകള്‍ പരിഹരിക്കണം; കെ.വി.വി.ഇ.എസ്  ദേശീയ വൈസ് പ്രസിഡണ്ട് രാജു അപ്സര"
english_title: "Health Card; KVVES National Vice President Raju Apsara said that should be clear the ambiguities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95921/health-card-k-v-v-e-s-national-vice-president-raju-apsara-said-that-should-be-clear-the-ambiguities-newpost "
published_at: "2023-02-09T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4fffd15daf_k_v_v_e_s_pic.jpg"
keywords: []
---

# ഹെൽത്ത് കാർഡ്; അവ്യക്തതകള്‍ പരിഹരിക്കണം; കെ.വി.വി.ഇ.എസ്  ദേശീയ വൈസ് പ്രസിഡണ്ട് രാജു അപ്സര

> **Lead Summary:** **നാദാപുരം:** ഹെൽത്ത് കാർഡ് സംബന്ധമായ അവ്യക്തതകൾ പരിഹരിക്കണമെന്ന് വ്യാപാരികൾ. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള നാദാപുരത്ത് ഹെൽത്ത് കാർഡ് സംബന്ധമായ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. വ്യാപാരി, വ്യവസായികളും, നാദാപുരം മർച്ചൻസ് അസോസിയേഷനും നേരത്തെ ആശങ്ക അറിയിച്ചതാണ്. ഇക്കാര്യം അടിവരയിടുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വൈസ് പ്രസിഡണ്ട് രാജു അഅപ്‌സര .

## Article Content

**നാദാപുരം:** ഹെൽത്ത് കാർഡ് സംബന്ധമായ അവ്യക്തതകൾ പരിഹരിക്കണമെന്ന് വ്യാപാരികൾ. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള നാദാപുരത്ത് ഹെൽത്ത് കാർഡ് സംബന്ധമായ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. വ്യാപാരി, വ്യവസായികളും, നാദാപുരം മർച്ചൻസ് അസോസിയേഷനും നേരത്തെ ആശങ്ക അറിയിച്ചതാണ്. ഇക്കാര്യം അടിവരയിടുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വൈസ് പ്രസിഡണ്ട് രാജു അഅപ്‌സര .

ഹെൽത്ത് കാർഡ് സംബന്ധമായുള്ള വിഷയങ്ങളെക്കുറിച്ച് നിവേദനം സമർപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഭക്ഷ്യ നിർമ്മാണ-വിതരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നൽകുമ്പോൾ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് 03-02-2023 ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: വി.മീനാക്ഷി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഈ ഉത്തരവിന്റെ അവ്യക്തതകൾ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണജോർജ്ജിനും രാജു അപ്സര നിവേദനം നൽകി.

ഉത്തരവിൽ പറഞ്ഞിരിക്കുന്ന പല നിർദ്ദേശങ്ങളും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിൽ പറഞ്ഞിരിക്കുന്ന ക്ലിനിക്കൽ പരിശോധനകൾ ഇപ്പോൾ തന്നെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പാലിക്കുന്നുണ്ട് . കാഴ്ചശക്തി പരിശോധന പാലിക്കുന്നതിൽ വ്യാപരികൾക്കും തൊഴിലാളികൾക്കും യാതൊരു ബുദ്ധിമുട്ടുമില്ല.

എന്നാൽ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായ് നിരവധി നിർദ്ദേശങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ടൈഫോയ്ഡ് വാക്സിൻ എടുക്കണമെന്ന നിർദ്ദേശം നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുന്ന ഒന്നാണ് .

ലാബ് പരിശോധനകൾ രോഗലക്ഷണങ്ങൾ ഉണ്ടങ്കിൽ മാത്രം ചെയ്താൽ മതി എന്ന നിർദ്ദേശത്തിൻ്റെ മറവിൽ തൊഴിലാളികളെയും വ്യാപാരികളെയും കൊണ്ട് ആരോഗ്യ പ്രവർത്തകർ നിർബന്ധിച്ച് ലാബ് ടെസ്റ്റ്‌ ചെയ്യിപ്പിക്കുകയും അതിൻ്റെ പേരിൽ തൊഴിലാളികൾക്കും വ്യാപാരികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും. ഡോക്ടർക്ക് ആവശ്യമെന്ന് തോന്നുന്ന എല്ലാ പരിശോധനകളും എന്നാണ് ഉത്തരവിൽ പറയുന്നത്.

ഡോക്ടർമാർ സ്വകാര്യ ലാബുകളുമായി ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ ടെസ്റ്റുകൾക്ക് എഴുതിയാൽ അതിന്റെ ബാധ്യതയും തൊഴിലാളികൾക്കും വ്യാപാരികൾക്കുമാണ്. ഇത്തരം അവ്യക്തതകൾ നിറഞ്ഞ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് വ്യാപാരികളെയും തൊഴിലാളികളെയും ആരോഗ്യപ്രവർത്തകർ ചൂഷണം ചെയ്യാത്ത തരത്തിൽ പുതിയ ഉത്തരവ് ഇറക്കുകയാണ് വേണ്ടത്.

ഹെൽത്ത് കാർഡ് എടുക്കുവാനുള്ള നിലവിലെ സമയപരിധി ഫെബ്രുവരി 15 ആണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പ്രായോഗികമല്ല. ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ചുരുങ്ങിയത് മാർച്ച് 31 വരെ ആക്കിയില്ലെങ്കിൽ പല കടകളും അടച്ചിടേണ്ട സ്ഥിതിയാണ് സംസ്ഥാനത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95921/health-card-k-v-v-e-s-national-vice-president-raju-apsara-said-that-should-be-clear-the-ambiguities-newpost )