---
title: "സഹപാഠിക്കൊരു വീട്; താക്കോൽ കൈമാറ്റം 11 ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും"
english_title: "A house for a classmate; Minister Muhammad Riaz will perform the handover of the keys on 11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95931/a-house-for-a-classmate-minister-muhammad-riaz-will-perform-the-handover-of-the-keys-on-11"
published_at: "2023-02-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50ac799efc_press_meet_.jpg"
keywords: []
---

# സഹപാഠിക്കൊരു വീട്; താക്കോൽ കൈമാറ്റം 11 ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം **:ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു വീട് താക്കോൽ കൈമാറ്റം 11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് കേരള പൊതുമരാമത്തു, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.എസ്.എസ് ദത്തു ഗ്രാമമായ എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ സ്നേഹ ഭവനം നിർമിച്ചിട്ടുള്ളത്.

## Article Content

**നാദാപുരം **:ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു വീട് താക്കോൽ കൈമാറ്റം 11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് കേരള പൊതുമരാമത്തു, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.എസ്.എസ് ദത്തു ഗ്രാമമായ എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ സ്നേഹ ഭവനം നിർമിച്ചിട്ടുള്ളത്.

എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിർമാണത്തിന് ആവശ്യമായ സാമ്പത്തികം പ്രധാനമായും ശേഖരിച്ചത്. കൂടാതെ സ്കൂൾ സ്റ്റാഫും മാനേജ്മെന്റും പൂർവ വിദ്യാർത്ഥികളും പ്രദേശവാസികളും വീട് നിർമാണത്തിന് സംഭാവന നൽകിയിട്ടുണ്ട്. പതിനൊന്നു ലക്ഷത്തിൽ പരം രൂപ ചിലവിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.

നാദാപുരം എം.എൽ.എ ഇ കെ വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ.എസ്.എസ് സംസ്ഥാന കോ-കോർഡിനേറ്റർ ജേക്കബ്ബ് ജോൺ ,തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ, എടച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പദ്മിനി തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഷാഹിന ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.

താക്കോൽ കൈമാറ്റ ചടങ്ങിന് അനുബന്ധമായി കായപ്പനിച്ചി ഒന്നാം വാർഡിൽ വൈകിട്ടു അഞ്ചു മുതൽ കല -സാംസ്‌കാരിക സന്ധ്യയും അരങ്ങേറും. പരിപാടിയിൽ രമേശ്‌ കാവിൽ മുഖ്യ പ്രഭാഷണം നടത്തും.വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും നാടിനൊപ്പം എൻ എസ് എസ് എന്ന ഈ പരിപാടിയിൽ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ശശികുമാർ , ചെയർ പേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്,സ്കൂൾ മാനേജർ പി.കെ കുഞ്ഞിരാമൻ, പി.ടി.എ പ്രസിഡണ്ട് ടി.കെ രഞ്ജിത്ത്കുമാർ , വീട് നിർമ്മാണ കമ്മറ്റി ചെയർമാൻ സി.പി. ശ്രീജിത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ രാജീവൻ , സ്റ്റാഫ് സെക്രട്ടറി സി.പി.രാജൻ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വത്സരാജ് മണലാട്ട് , കൺവീനർ ടി.ജിമേഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95931/a-house-for-a-classmate-minister-muhammad-riaz-will-perform-the-handover-of-the-keys-on-11)