---
title: "സമുദ്രവിസ്മയങ്ങള്‍ കാണാന്‍ ഓഷ്യാനസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക ഇളവുകള്‍"
english_title: "Special concessions for students at Oceanus to see marine wonders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95939/special-concessions-for-students-at-oceanus-to-see-marine-wonders"
published_at: "2023-02-09T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5114c8404f_expo_pic.jpg"
keywords: []
---

# സമുദ്രവിസ്മയങ്ങള്‍ കാണാന്‍ ഓഷ്യാനസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക ഇളവുകള്‍

> **Lead Summary:** **കൂത്തുപറമ്പ്:** കടലിന്റെ വിസ്മയക്കാഴ്ചകളൊരുക്കി കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിക്കുന്നതോടൊപ്പം പ്രത്യേക സമയത്ത് അവര്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും ചെയ്യുന്നതായിരിക്കും. പഠിക്കുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രവര്‍ത്തി ദിവസങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍ക്കും പ്രത്യേക പ്രവേശനത്തിനും അര്‍ഹത.

## Article Content

**കൂത്തുപറമ്പ്:** കടലിന്റെ വിസ്മയക്കാഴ്ചകളൊരുക്കി കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിക്കുന്നതോടൊപ്പം പ്രത്യേക സമയത്ത് അവര്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും ചെയ്യുന്നതായിരിക്കും. പഠിക്കുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രവര്‍ത്തി ദിവസങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍ക്കും പ്രത്യേക പ്രവേശനത്തിനും അര്‍ഹത.

ഫെബ്രുവരി മൂന്നിന് പ്രശസ്ത ടെലവിഷന്‍-സീരിയല്‍ താരം അനുമോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രദര്‍ശനത്തിന് അനുദിനം ജനത്തിരക്കേറുകയാണ്. 6.5 കോടി രൂപ ചിലവില്‍ 200 അടി നീളത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന പോര്‍ട്ടബ്ള്‍ ടണല്‍ അക്വേറിയത്തില്‍ കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്നതാണ് പ്രദര്‍ശനം. 20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍.

ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകള്‍ കാണത്തക്ക വിധത്തിലുള്ള രൂപകല്പന കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യും. നിറം മാറുന്ന നീരാളി, വിവിധ വര്‍ണ്ണങ്ങളിലുള്ള കടല്‍പാമ്പുകള്‍, പുഷ്പങ്ങളെ പോലെ തോന്നിക്കുന്ന ഫ്‌ളഡ്ജ് ഇനത്തില്‍പെട്ട മത്സ്യങ്ങള്‍, വവ്വാലിന്റെ മുഖമുള്ള, ആസ്‌ത്രേലിയയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വ തെരണ്ടി-സ്രാവ് ഇനങ്ങള്‍, ഹണിമൂണ്‍ എന്നറിയപ്പെടുന്ന കടല്‍ച്ചെടികള്‍, 80 കി.ഗ്രാം ഭാരം വരുന്ന, രാത്രി കാലങ്ങളില്‍ മനുഷ്യ ശബ്ദത്തില്‍ കരയുന്ന റെഡ് കാറ്റ് തുടങ്ങിയ ഇനങ്ങള്‍ പ്രദര്‍ശനത്തിലെ വിസ്മയക്കാഴ്ചകളാണ്.

മികച്ച സമുദ്രവിജ്ഞാനം പ്രദാനം ചെയ്യുന്ന തരത്തില്‍ ഓരോ ജീവജാലങ്ങളെയും അതിന്റെ വിശദവിവരങ്ങള്‍ സഹിതമാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനകരമായിരിക്കും ഈ പ്രദര്‍ശനം. പ്രവര്‍ത്തിദിവസങ്ങളില്‍ 2 മുതല്‍ രാത്രി 9 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രവേശനം.

മുതിര്‍ന്നവര്‍ക്ക് 100 രൂപയും 9 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാന്റ് ആര്‍ട്ട്, ക്ലേ ആര്‍ട്ട്, ഫണ്‍ ഗെയിം, അമ്യൂസ്്‌മെന്റ് പാര്‍ക്ക്, നാടന്‍-വിദേശ രുചിവൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശനം അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9895803231, 9895222356

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95939/special-concessions-for-students-at-oceanus-to-see-marine-wonders)