---
title: "ഈകാസ് 23; ശാഖാ സംഗമം നാളെ"
english_title: "Ekas 23; branch meeting tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95948/ekas-23-branch-meeting-tomorrow"
published_at: "2023-02-09T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e51a1a9ca73__M_Y_L_PIC.jpg"
keywords: []
---

# ഈകാസ് 23; ശാഖാ സംഗമം നാളെ

> **Lead Summary:** **കോടഞ്ചേരി: **കോടഞ്ചേരി കോട്ടേമ്പ്രം ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'ഈ കാസ് 23' ശാഖാ സംഗമം നാളെ. മൂന്ന് സെഷനുകളിലായാണ് പരിപാടി നടക്കുന്നത് . രാവിലെ 8 30 മുതൽ 12 വരെ രക്ത നിർണയ ക്യാമ്പാണ്. ക്യാമ്പിനോടനുബന്ധിച്ച് ആരോഗ്യ പഠന ക്ലാസ്സ് നടക്കും. ഹോപ് ബ്ലഡ് കേരളയുടെ പ്രസിഡണ്ട് നാസർ മാസ്റ്റർ ആരോഗ്യ പഠന ക്ലാസ്സിന് നേതൃത്വം നൽകും. രണ്ടാം സെഷൻ വനിതാ സംഗമമാണ്.

## Article Content

**കോടഞ്ചേരി: **കോടഞ്ചേരി കോട്ടേമ്പ്രം ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'ഈ കാസ് 23' ശാഖാ സംഗമം നാളെ. മൂന്ന് സെഷനുകളിലായാണ് പരിപാടി നടക്കുന്നത് . രാവിലെ 8 30 മുതൽ 12 വരെ രക്ത നിർണയ ക്യാമ്പാണ്. ക്യാമ്പിനോടനുബന്ധിച്ച് ആരോഗ്യ പഠന ക്ലാസ്സ് നടക്കും. ഹോപ് ബ്ലഡ് കേരളയുടെ പ്രസിഡണ്ട് നാസർ മാസ്റ്റർ ആരോഗ്യ പഠന ക്ലാസ്സിന് നേതൃത്വം നൽകും. രണ്ടാം സെഷൻ വനിതാ സംഗമമാണ്.

2 മുതൽ 6 വരെയാണ് സംഗമം. വനിതാ സംഗമത്തിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന നിർവഹിക്കും.ഹരിത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റിസ് വാന ഷെറിൻ പ്രഭാഷണം നടത്തും. മൂന്നാം സെഷൻ രാഷ്ട്രീയ പഠന ക്ലാസ് ആണ്.വൈകിട്ട് 6: 30 മുതൽ 10 30 വരെയാണ് ക്ലാസ് .

പരിപാടി മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പഠന ക്ലാസിൽ മുഖ്യപ്രഭാഷണം അസിം ചെമ്പ്ര നടത്തും . പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുസ്ലിം യൂത്ത് ലീഗ് കോടഞ്ചേരി- കോട്ടേമ്പ്രം ശാഖ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95948/ekas-23-branch-meeting-tomorrow)