---
title: "ഇളനീർ മോഷണം; ഉടമ പോലീസിൽ പരാതി നൽകി"
english_title: "theft of soft water; The owner lodged a complaint with the police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95953/theft-of-soft-water-the-owner-lodged-a-complaint-with-the-police"
published_at: "2023-02-09T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e51ec8a78f3_coconut_pic.jpg"
keywords: []
---

# ഇളനീർ മോഷണം; ഉടമ പോലീസിൽ പരാതി നൽകി

> **Lead Summary:** **വളയം:** സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് വ്യാപകമായി ഇളനീർ മോഷണം പോകുന്നതായി പരാതി. വളയം മഞ്ചാം തറേമ്മൽ സ്വദേശി ദാമോദരനാണ് ഇതു സംബന്ധിച്ച് വളയം പോലീസിൽ പരാതി നൽകിയത്. വ്യാപാരിയായ ദാമോദരന് വള്ള്യാട് കരിങ്കൽ ക്വാറിക്ക് സമീപം ഒരേക്കർ കൃഷിയിടമുണ്ട്. കഴിഞ്ഞദിവസം കൃഷിയിടത്തിൽ എത്തി കാട് വെട്ടിത്തിളച്ചപ്പോഴാണ് ഇളനീർ മോഷണം ശ്രദ്ധയിൽപ്പെടുന്നത്.

## Article Content

**വളയം:** സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് വ്യാപകമായി ഇളനീർ മോഷണം പോകുന്നതായി പരാതി. വളയം മഞ്ചാം തറേമ്മൽ സ്വദേശി ദാമോദരനാണ് ഇതു സംബന്ധിച്ച് വളയം പോലീസിൽ പരാതി നൽകിയത്. വ്യാപാരിയായ ദാമോദരന് വള്ള്യാട് കരിങ്കൽ ക്വാറിക്ക് സമീപം ഒരേക്കർ കൃഷിയിടമുണ്ട്. കഴിഞ്ഞദിവസം കൃഷിയിടത്തിൽ എത്തി കാട് വെട്ടിത്തിളച്ചപ്പോഴാണ് ഇളനീർ മോഷണം ശ്രദ്ധയിൽപ്പെടുന്നത്.

തെങ്ങിൽ കയറി ഇളനീർ മോഷ്ടിച്ച ശേഷം തൊണ്ട് പറമ്പിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നൂറോളം തൊണ്ടുകളാണ് പറമ്പിൽ നിന്ന് കണ്ടെടുത്തത്. മൂപ്പെത്താത്ത കരിക്ക് മുതൽ തേങ്ങ വരെ ഇത്തരത്തിൽ മോഷ്ടിക്കുന്നതായി ദാമോദരൻ പരാതിപ്പെടുന്നു.

ഇതുമൂലം കൃഷിയിടത്തിൽ നിന്ന് നാളികേരം വിളവെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പറമ്പിന് സമീപത്തായി മറ്റു വീടുകൾ ഒന്നുമില്ല. ഒരു കരിങ്കൽ ക്വാറി മാത്രമാണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ദാമോദരന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95953/theft-of-soft-water-the-owner-lodged-a-complaint-with-the-police)