---
title: "യാത്ര തുടങ്ങി; കെ എച്ച് ആർ എ സംസ്ഥാന സമ്മേളനത്തിലേക്ക്"
english_title: "The journey began; To KHRA State Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95973/the-journey-began-to-khra-state-conference"
published_at: "2023-02-09T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e53d3d59e08_k_h_r_a_pic.jpg"
keywords: []
---

# യാത്ര തുടങ്ങി; കെ എച്ച് ആർ എ സംസ്ഥാന സമ്മേളനത്തിലേക്ക്

> **Lead Summary:** **നാദാപുരം: **കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷന്റെ 59ാം സംസ്ഥാന സമ്മേളനത്തിലേക്ക് നാദാപുരത്തു നിന്നും പ്രതിനിധികൾ യാത്ര തിരിച്ചു. കെ.എച്ച്.ആർ.എ. നാദാപുരം മേഖലാ കമ്മിറ്റി പ്രസിഡണ്ട് വിനോദൻ വാണിമേൽ, ട്രഷറർ ഫുഡ് പാർക്ക് അലി, കല്ലാച്ചി യൂണിറ്റ് സെക്രട്ടറി സുകേഷ് ഉടുപ്പി, ട്രഷറർ റാഷിദ് മസാഫി എന്നിവരാണ് യാത്ര തിരിച്ചത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്.

## Article Content

**നാദാപുരം: **കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷന്റെ 59ാം സംസ്ഥാന സമ്മേളനത്തിലേക്ക് നാദാപുരത്തു നിന്നും പ്രതിനിധികൾ യാത്ര തിരിച്ചു. കെ.എച്ച്.ആർ.എ. നാദാപുരം മേഖലാ കമ്മിറ്റി പ്രസിഡണ്ട് വിനോദൻ വാണിമേൽ, ട്രഷറർ ഫുഡ് പാർക്ക് അലി, കല്ലാച്ചി യൂണിറ്റ് സെക്രട്ടറി സുകേഷ് ഉടുപ്പി, ട്രഷറർ റാഷിദ് മസാഫി എന്നിവരാണ് യാത്ര തിരിച്ചത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്.

കൊച്ചി മറൈൻ ഡ്രൈവിൽ വച്ച് നാളെ മുതലാണ് പരിപാടി ആരംഭിക്കുന്നത്. 11,12 തീയ്യതികളിലായി വിവിധ പരിപാടികളോടെ സമ്മേളനം വിപുലമായി നടക്കും. ഹോട്ടൽ എക്സ്പോ, സെമിനാർ, കുടുംബ സംഗമം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ ഉണ്ടാകും.

11ാം തീയ്യതി ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘടനം ചെയ്യും, പൊതു സമ്മേളനത്തിൽ പങ്കെടുക്കുവാനായി കെ.എച്ച്.ആർ.എ നാദാപുരം മേഖലയിൽ നിന്നും 49 പേരടങ്ങുന്ന വലിയൊരു സംഘം ബസ്സിൽ കൊച്ചി മറൈൻ ഡ്രൈവിലേക്ക്11/02/23 ന് രാവിലെ 5 മണിക്ക് നാദാപുരത്തു നിന്നും യാത്ര തിരിക്കുന്നുണ്ട്.

സമ്മേളന വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുകയാണ് ലക്ഷ്യം. നാദാപുരത്തുകാർക്ക് രുചിയേറിയ അന്നം വിളമ്പുന്ന മേഖലയിലെ കേരള ഹോട്ടൽ &ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രവർത്തകർ വളരെ അധികം ആവേശത്തിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95973/the-journey-began-to-khra-state-conference)