---
title: "പ്രവാസത്തിന് വിട; മൂസാക്ക നാട്ടിൽ കട തുടങ്ങി"
english_title: "Farewell to exile; Musaka started a shop in the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95974/farewell-to-exile-musaka-started-a-shop-in-the-country"
published_at: "2023-02-10T00:09:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e53eb09816e_moosakka_1.jpg"
keywords: []
---

# പ്രവാസത്തിന് വിട; മൂസാക്ക നാട്ടിൽ കട തുടങ്ങി

> **Lead Summary:** **തൂണേരി: **കുന്നുമ്മൽ മൂസാക്കാന്റെ കട വേറ്റുമ്മലിൽ പ്രവർത്തനമാരംഭിച്ചു. 32 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി കഴിഞ്ഞ വർഷമായിരുന്നു കുന്നുമ്മൽ മൂസാക്ക നാട്ടിൽ തിരിച്ചെത്തിയത്. കഫ്റ്റീരിയ തൊഴിലിൽ അഗ്രഗണ്യനായ മൂസാക്ക പാതയോരത്തെ സ്വന്തം വീടിന് സമീപത്ത് തന്നെ കട ആരംഭിക്കുകയായിരുന്നു.

## Article Content

**തൂണേരി: **കുന്നുമ്മൽ മൂസാക്കാന്റെ കട വേറ്റുമ്മലിൽ പ്രവർത്തനമാരംഭിച്ചു. 32 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി കഴിഞ്ഞ വർഷമായിരുന്നു കുന്നുമ്മൽ മൂസാക്ക നാട്ടിൽ തിരിച്ചെത്തിയത്. കഫ്റ്റീരിയ തൊഴിലിൽ അഗ്രഗണ്യനായ മൂസാക്ക പാതയോരത്തെ സ്വന്തം വീടിന് സമീപത്ത് തന്നെ കട ആരംഭിക്കുകയായിരുന്നു.

51 കാരനായ ഇദ്ദേഹം 18 വയസ്സ് മുതൽ ഇതേ മേഖലയിലാണ് ജോലി ചെയ്തുവരുന്നത്. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ കട ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനെത്തിയ നാട്ടുകാർക്ക് ചായയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

വൈവിധ്യങ്ങളായ വിഭവങ്ങളാണ് മൂസാക്കാന്റെ കടയിൽ തയ്യാറായിട്ടുണ്ട്. പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ഉണ്ട്. കോവിഡാനന്തരം നിരവധി പ്രവാസികളാണ് നാട്ടിൽ സ്വയം സംരംഭകരായി മാറുന്നത്. മൂസാക്കാന്റെ ഈ ഒരു ഉദ്യമം വിജയിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95974/farewell-to-exile-musaka-started-a-shop-in-the-country)