---
title: "അനുമോദനം; ടാലൻറ് നേടി പിഞ്ചുകുട്ടികൾ"
english_title: "compliment Talented young children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96025/compliment-talented-young-children"
published_at: "2023-02-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5e01415b74_talent_pic.jpg"
keywords: []
---

# അനുമോദനം; ടാലൻറ് നേടി പിഞ്ചുകുട്ടികൾ

> **Lead Summary:** **വാണിമേൽ:** ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാതല ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വാണിമേൽ എം.യു.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികളെയാണ് സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്.വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:** ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാതല ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വാണിമേൽ എം.യു.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികളെയാണ് സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്.വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമാ രാജു, വാർഡ് മെമ്പർ എം കെ മജീദ്, സ്കൂൾ മാനേജർ എം കെ.അമ്മദ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കുന്നത്ത് അബ്ദുറഹ്മാൻ, സി വി അഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. ഫാത്തിമ കണ്ടിയിൽ സ്വാഗതവും, കെ. ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96025/compliment-talented-young-children)