---
title: "നാദാപുരം കേന്ദ്രമാക്കി ഐ ടി. പാർക്ക് ആരംഭിക്കണം: എ.ഐ.വൈ.എഫ് "
english_title: "IT based in Nadapuram. Park should start: AIYF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9604/it-based-in-nadapuram-park-should-start-aiyf"
published_at: "2021-11-09T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189daf4cbc28_aiyf.jpg"
keywords: []
---

# നാദാപുരം കേന്ദ്രമാക്കി ഐ ടി. പാർക്ക് ആരംഭിക്കണം: എ.ഐ.വൈ.എഫ് 

> **Lead Summary:** **വളയം: **ഐ.ടി രംഗത്ത് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും കൂടുതൽ തൊഴിൽ സംരഭങ്ങൾ സാധ്യമാക്കുന്നതിനുമായി നാദാപുരത്ത് ഐ.ടി അധിഷ്ഠിത തൊഴിൽ മേഖല സൃഷ്ടിക്കാൻ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വളയം: **ഐ.ടി രംഗത്ത് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും കൂടുതൽ തൊഴിൽ സംരഭങ്ങൾ സാധ്യമാക്കുന്നതിനുമായി നാദാപുരത്ത് ഐ.ടി അധിഷ്ഠിത തൊഴിൽ മേഖല സൃഷ്ടിക്കാൻ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

നാദാപുരത്തെയും പരിസര മേഖലകളിലെയും ഐ.ടി രംഗത്തെ പ്രൊഫഷണലുകൾ കൂടുതലും തൊഴിലെടുക്കുന്നത് ബാഗ്ലൂർ ഉൾപെടെ സംസ്ഥാനത്തിന് പുറത്താണ്. കണ്ണൂർ എയർപോർട്ട് ആരംഭിച്ച സാഹചര്യത്തിൽ ഐ.ടി രംഗത്തെ സാദ്ധ്യതകൾ ഏറെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സഹായകരമാവുന്നതിനൊപ്പം നാടിന്റെ പൊതു വികസനത്തിന് ആക്കം കൂടുന്നതിനും ഐ.ടി. പാർക്കിന് സാധിക്കും.

വളയം അരുവിക്കരയിൽ നടന്ന എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. പി.പി ശ്രീജിത്ത്, വൈശാഖ് കല്ലാച്ചി, കെ.ദൃശ്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ജോ:സെക്രട്ടറി അഡ്വ: പി.ഗവാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ്, സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി എം.ടി ബാലൻ, വി.പി ശശിധരൻ, അശ്വിൻ മനോജ്, നിവേദ് ബാലകൃഷ്ണൻ സംസാരിരിച്ചു.. സ്വാഗതസംഘം ചെയർമാൻ സി.എച്ച് ശങ്കരൻ മാസ്റ്റർ സ്വാഗതവും കൺവീനർ കെ.സഹജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി വിമൽ കുമാർ കണ്ണങ്കൈ [പ്രസിഡണ്ട്] ലെന ചന്ദ്രൻ, കെ.രാംജിത്ത് [വൈസ് പ്രസിഡണ്ട്] ലിനീഷ് അരുവിക്കര [സെക്രട്ടറി] വി.രജീഷ്, വൈശാഖ് കല്ലാച്ചി [ജോ: സെക്രട്ടറി] എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9604/it-based-in-nadapuram-park-should-start-aiyf)