---
title: "ജൈവ രീതിയിലേക്ക്; നാളത്തെ നാദാപുരത്തിന്റെ ജീവതാളത്തിനായ്"
english_title: "to the organic method; For tomorrow's jivathalam of Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96109/to-the-organic-method-for-tomorrows-jivathalam-of-nadapuram"
published_at: "2023-02-10T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e61c2af31ef_jeevathalam_1.jpg"
keywords: []
---

# ജൈവ രീതിയിലേക്ക്; നാളത്തെ നാദാപുരത്തിന്റെ ജീവതാളത്തിനായ്

> **Lead Summary:** **നാദാപുരം: ** ജീവതാളം പദ്ധതിയുടെ ഭാഗമായി പരിശോധന ക്യാമ്പും ജൈവ ഭക്ഷണരീതിയും സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് ജീവതാളം പദ്ധതി പരിശോധന ക്യാമ്പും,ആരോഗ്യദായക ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തിയതും.

## Article Content

**നാദാപുരം: ** ജീവതാളം പദ്ധതിയുടെ ഭാഗമായി പരിശോധന ക്യാമ്പും ജൈവ ഭക്ഷണരീതിയും സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് ജീവതാളം പദ്ധതി പരിശോധന ക്യാമ്പും,ആരോഗ്യദായക ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തിയതും.

നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗം നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയുടെ പതിനൊന്നാം വാർഡ് തല പരിശോധന ക്യാമ്പാണ് നടന്നത്.

ക്യാമ്പിൽ പങ്കെടുത്തവരുടെ ബി എം ഐ (ബോഡി മാസ് ഇൻഡക്സ് ) രക്തസമ്മർദ്ദം ,ഷുഗർ എന്നിവ പരിശോധിച്ചു. കൂടാതെ ആരോഗ്യദായകമായ ഭക്ഷണവിഭവങ്ങളായ ഷുഗർ ചീര, മൂന്നുതരം ഇല അടകൾ, കാമ്പിന്റെ പച്ചടി, ചക്കക്കൂട്ടുകറി, മുരിങ്ങ വിഭവങ്ങൾ,മാമ്പ് വിഭവങ്ങൾ, വട്ടയപ്പം, ബീറ്റ്റൂട്ട് അച്ചാർ എന്നിവ പ്രദർശിപ്പിക്കുകയും അവയുടെ ആരോഗ്യഗുണങ്ങൾ ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവരിച്ചു നൽകുകയും ചെയ്തു.

പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത ഇടവത്ത് കണ്ടി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ എം സി സുബൈർ , മെമ്പർ പി പി ബാലകൃഷ്ണൻ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഡയറ്റിഷൻ ബിനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. വാർഡ് ജീവതാളം ക്ലസ്റ്റർ കൺവീനർ നാണു പറമ്പത്ത് ,ജെ എച്ച് ഐ പ്രസാദ് ,ജെ പി എച്ച് അനിലാ കുമാരി , ആശാവർക്കർ ഇന്ദിര, ശോഭ ,കെ കെ അനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. യോഗ ക്ലാസ്സും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96109/to-the-organic-method-for-tomorrows-jivathalam-of-nadapuram)