---
title: "പാരമ്പര്യത്തിലേക്ക്; ജൈവ കലാരിതിയിലേക്ക് നാദാപുരം"
english_title: "to tradition; Nadapuram to organic art"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96117/to-tradition-nadapuram-to-organic-art"
published_at: "2023-02-10T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e62101a7657_jeevathalam_2.jpg"
keywords: []
---

# പാരമ്പര്യത്തിലേക്ക്; ജൈവ കലാരിതിയിലേക്ക് നാദാപുരം

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ജൈവകലാ രീതിയിലേക്ക്. നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി വിവിധതരം കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് മൂന്നുമണി മുതൽ തുടങ്ങിയ കലാപരിപാടി രാത്രി എട്ടുമണി വരെ നീണ്ടുനിന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യത്യസ്തമായ കോൽക്കളി, കൈകൊട്ടിക്കളി, കിച്ചൻ ഡാൻസ്, തുടങ്ങിയവയായിരുന്ന അരങ്ങേറിയത്.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ജൈവകലാ രീതിയിലേക്ക്. നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി വിവിധതരം കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് മൂന്നുമണി മുതൽ തുടങ്ങിയ കലാപരിപാടി രാത്രി എട്ടുമണി വരെ നീണ്ടുനിന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യത്യസ്തമായ കോൽക്കളി, കൈകൊട്ടിക്കളി, കിച്ചൻ ഡാൻസ്, തുടങ്ങിയവയായിരുന്ന അരങ്ങേറിയത്.

പതിനൊന്നാം വാർഡിലെ വിവിധ ക്ലസ്റ്ററുകളിൽ നിന്നായി നൂറോളം വീട്ടുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. ആടിയും, പാടിയും, നൃത്തം ചവിട്ടിയുമുള്ള മണിക്കൂറുകൾ വളരെ ആവേശത്തോടെ ആയിരുന്നു നാട് സ്വീകരിച്ചത്. ആധുനിക ജീവിതശൈലിക്ക് പകരം പഴയ ജീവിത ശൈലിയാണ് ഏറ്റവും അഭികാമ്യം എന്ന് വിളിച്ചോതുന്നതായിരുന്നു ഓരോ കലാപ്രകടനങ്ങളും. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിച്ച് നിർത്താൻ പഴയകാല തലമുറകൾ അനുഷ്ഠിച്ചു വന്നിരുന്ന കലാ പ്രകടനങ്ങൾ വളരെ സഹായകമായി.

ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ വേണമെന്ന ആവശ്യത്തിലാണ് കലാപരിപാടികൾ അവസാനിച്ചത്. രാവിലെ ജീവതാളം പദ്ധതിയുടെ ഭാഗമായി രോഗപരിശോധന ക്യാമ്പ് നടന്നിരുന്നു. കൂടാതെ ആരോഗ്യ ദായകമായ ഭക്ഷണവിഭവങ്ങളായ ഷുഗർ ചീര, മൂന്നുതരം ഇല അടകൾ, കാമ്പിന്റെ പച്ചടി, ചക്കക്കൂട്ടുകറി, മുരിങ്ങ വിഭവങ്ങൾ,മാമ്പ് വിഭവങ്ങൾ, വട്ടയപ്പം, ബീറ്റ്റൂട്ട് അച്ചാർഎന്നിവ പ്രദർശിപ്പിക്കുകയും അവയുടെ ആരോഗ്യഗുണങ്ങൾ ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവരിച്ചു നൽകുകയും ചെയ്തു.

പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത ഇടവത്ത് കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ എം സി സുബൈർ , മെമ്പർ പി പി ബാലകൃഷ്ണൻ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഡയറ്റിഷൻ ബിനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. ക്ലസ്റ്റർ ജീവസംഗമം കൺവീനർ നാണു പറമ്പത്ത് ,ജെ എച്ച് ഐ പ്രസാദ് ,ജെ പി എച്ച് അനിലാ കുമാരി , ആശാവർക്കർ ഇന്ദിര ,ശോഭ ,കെ കെ അനിൽകുമാർഎന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96117/to-tradition-nadapuram-to-organic-art)