---
title: "ഉന്നമനത്തിനായി; പഠന പരിപോഷണ പദ്ധതി തുടങ്ങി"
english_title: "for improvement; Learning and nurturing program started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96131/for-improvement-learning-and-nurturing-program-started"
published_at: "2023-02-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e62cd1aadcd_study_1.jpg"
keywords: []
---

# ഉന്നമനത്തിനായി; പഠന പരിപോഷണ പദ്ധതി തുടങ്ങി

> **Lead Summary:** **വെള്ളിയോട്: **ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പഠന പരിപോഷണ പദ്ധതി തുടങ്ങി. പഠന പാഠ്യേതര മേഖലയിലെ ഉന്നമനത്തിന് വേണ്ടി കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിക്കാണ് വാണിമേൽ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളായ വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറിയിൽ തുടക്കമായത്.

## Article Content

**വെള്ളിയോട്: **ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പഠന പരിപോഷണ പദ്ധതി തുടങ്ങി. പഠന പാഠ്യേതര മേഖലയിലെ ഉന്നമനത്തിന് വേണ്ടി കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിക്കാണ് വാണിമേൽ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളായ വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറിയിൽ തുടക്കമായത്.

ഗോത്രവർഗ്ഗ തീരദേശ,തോട്ടം മേഖലകളിലെ വിദ്യാർത്ഥികളുടെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ കേന്ദ്രമായി ജില്ലയിൽ അനുവദിച്ച രണ്ടാമത്തെ കേന്ദ്രമാണ് വെള്ളിയോട് . പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. പഠന പിന്തുണ - പഠനോപകരണ-പ്രശ്ന പരിഹാര ഹെൽപ് ഡെസ്കുകളുടെ ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

വികസന സെമിനാറിന് ജില്ലാ ഡയറ്റ് ഫാക്കൽറ്റി രതീഷ് ടി.പി നേതൃത്വം നൽകി. പദ്ധതി നോഡൽ ഓഫീസർ മുനീർ മാസ്റ്റർ സർവ്വെ റിപ്പോർട്ട് അവതരിപ്പിച്ചു .ഹെഡ്മാസ്റ്റർ പി.എം അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.പി രാജൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ ഇന്ദിര.കെ.കെ. ഗ്രാമ പഞ്ചായത്തംഗങ്ങളായ ചന്ദ്രബാബു, ഷൈനി.എ.പി, ശിവറാം. സി.കെ, ശാരദ, ജാൻസി, മിനി. കെ.പി, ഫാത്തിമ കണ്ടിയിൽ, ടി.ഇ.ഒ. ഷമീർ , ബിൻസി സംസാരിച്ചു. പി.കെ. ഇബ്രാഹിം സെമിനാർ ക്രോഡീകരിച്ചു. വെള്ളിയോട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗിരീശൻ കെ പി സ്വാഗതം പറഞ്ഞു. ശ്രീജേഷ് നന്ദി പറഞ്ഞു.പരിപാടിയിൽ വിവിധ ഗോത്ര കലാപ്രകടനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96131/for-improvement-learning-and-nurturing-program-started)