---
title: "ജനങ്ങൾക്കായി;ഹെൽത്ത് സെന്റർ ഉദ്ഘാടനം ഫെബ്രുവരി 14ന്"
english_title: "For the people; Inauguration of the health center on February 14"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96135/for-the-people-inauguration-of-the-health-center-on-february-14"
published_at: "2023-02-10T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6308f00571_health_center.jpg"
keywords: []
---

# ജനങ്ങൾക്കായി;ഹെൽത്ത് സെന്റർ ഉദ്ഘാടനം ഫെബ്രുവരി 14ന്

> **Lead Summary:** **നാദാപുരം**: നവീകരിച്ച ഹെൽത്ത് & വെൽനസ് സെന്റർ ഉദ്ഘാടനം ഫെബ്രുവരി 14ന്. നാദാപുരം ഗ്രാമപഞ്ചായത്ത് ചീയ്യൂർ ഏഴാം വാർഡിൽ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റെർ നാടിന് സമർപ്പിക്കും.

## Article Content

**നാദാപുരം**: നവീകരിച്ച ഹെൽത്ത് & വെൽനസ് സെന്റർ ഉദ്ഘാടനം ഫെബ്രുവരി 14ന്. നാദാപുരം ഗ്രാമപഞ്ചായത്ത് ചീയ്യൂർ ഏഴാം വാർഡിൽ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റെർ നാടിന് സമർപ്പിക്കും.

ഹെൽത്ത് സെന്റെറിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് വൈകിട്ട് 5 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി നിർവ്വഹിക്കും. ചിയ്യൂർ ഏഴാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖില മാര്യാട്ട് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിലേക്ക് നാട്ടുകാരെ സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96135/for-the-people-inauguration-of-the-health-center-on-february-14)