---
title: "സഹായധനം; അവശത അനുഭവിക്കുന്നവർക്ക് ധന സഹായം നൽകി ക്ഷേമ പദ്ധതി"
english_title: "Subsidy; Welfare scheme by providing financial assistance to the needy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96160/subsidy-welfare-scheme-by-providing-financial-assistance-to-the-needy"
published_at: "2023-02-10T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6578eb878f_pic_handicap.jpg"
keywords: []
---

# സഹായധനം; അവശത അനുഭവിക്കുന്നവർക്ക് ധന സഹായം നൽകി ക്ഷേമ പദ്ധതി

> **Lead Summary:** **നാദാപുരം:** അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി സഹായ ധനം. അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആശ്വാസ ക്ഷേമപദ്ധതിയിൽ ഒറ്റത്തവണ സഹായധനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം:** അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി സഹായ ധനം. അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആശ്വാസ ക്ഷേമപദ്ധതിയിൽ ഒറ്റത്തവണ സഹായധനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മറ്റു ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തവരും പക്ഷാഘാതം അർബുദം, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗങ്ങൾ എന്നിവ മൂലം അവശതയനുഭവിക്കുന്നവർക്കുമാണ് സഹായധനം ലഭിക്കുക.

നാദാപുരം നിയോജക മണ്ഡലത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ ലേബർ ഓഫീസിലോ അസിസ്റ്റന്റ് ലേബർ ഓഫീസിലോ അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്

ജില്ലാ ലേബർ ഓഫീസ്- 0495 2370538 

അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ - 0495 2370019

അസിസ്റ്റന്റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ - 0495 2370025 

അസിസ്റ്റന്റ് ലേബർ ഓഫീസ്, മൂന്നാം സർക്കിൾ - 0495 2370042 

അസിസ്റ്റന്റ് ലേബർ ഓഫീസ്, ഫറോക്ക് - 0495 2484825 

അസിസ്റ്റന്റ് ലേബർ ഓഫീസ് താമരശ്ശേരി - 0496 2224731

അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊയിലാണ്ടി - 0496 2630153

അസിസ്റ്റന്റ് ലേബർ ഓഫീസ്, വടകര 0496 - 2515288 .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96160/subsidy-welfare-scheme-by-providing-financial-assistance-to-the-needy)