---
title: "ഫുട്ബോൾ ധമാക്ക; വിദ്യാർത്ഥികൾക്ക് ആവേശമായി ഫുട്ബോൾ ധമാക്ക"
english_title: "Football Dhamaka; Football is exciting for students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96174/football-dhamaka-football-is-exciting-for-students"
published_at: "2023-02-10T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6601b9129e_football_pic.jpg"
keywords: []
---

# ഫുട്ബോൾ ധമാക്ക; വിദ്യാർത്ഥികൾക്ക് ആവേശമായി ഫുട്ബോൾ ധമാക്ക

> **Lead Summary:** **എടച്ചേരി:**ഉപജില്ലാ തലത്തിലെ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ പതിനൊന്ന് ഫുട്ബോൾ ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ധമാക്ക 2023 ആവേശമായി. ചോമ്പാൽ ഉപജില്ലയിലെ ഉറുദു അക്കാദമിക് കോപ്ലക്സ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ധാമാക്കയ്ക്ക് മുതുവടത്തൂർ മാപ്പിള യൂ.പി.സ്കൂളിൽ തുടക്കമായി.

## Article Content

**എടച്ചേരി:**ഉപജില്ലാ തലത്തിലെ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ പതിനൊന്ന് ഫുട്ബോൾ ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ധമാക്ക 2023 ആവേശമായി. ചോമ്പാൽ ഉപജില്ലയിലെ ഉറുദു അക്കാദമിക് കോപ്ലക്സ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ധാമാക്കയ്ക്ക് മുതുവടത്തൂർ മാപ്പിള യൂ.പി.സ്കൂളിൽ തുടക്കമായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു. പഠനപ്രവർത്തനങ്ങൾക്കൊപ്പം ശരീരികവും മാനസ്സികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകാൻ ഫുട്ബോൾ പോലുള്ള കായിക മത്സരങ്ങൾ വിദ്യാലയ ക്ലബുകൾ ഏറ്റെടുത്തു നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കൺവീനർ എ.കെ.അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുതുവടത്തൂർ സ്കൂൾ പ്രധാനാധ്യാപകൻ കെ.പി. ശ്യാം സുന്ദർ, പിടിഎ പ്രിസിഡണ്ട് വണ്ണാത്ത് മൊയ്തു ഹാജി, വി.കെ.മുഹമ്മദലി മാസ്റ്റർ, ടി.ശ്രീലത ടീച്ചർ, കെ.ഷറീന ടീച്ചർ, കെ.എം.അഷ്ക്കർ മാസ്റ്റർ,സി.വി.നൗഫൽ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96174/football-dhamaka-football-is-exciting-for-students)