---
title: "അവസരമൊരുങ്ങുന്നു; വുമൺ ഫെസിലിറ്റേറ്ററാകാം ജില്ലയിൽ"
english_title: "opportunities arise; Women can become facilitators in the district"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96186/opportunities-arise-women-can-become-facilitators-in-the-district"
published_at: "2023-02-10T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e66acd64755_women_pic.jpg"
keywords: []
---

# അവസരമൊരുങ്ങുന്നു; വുമൺ ഫെസിലിറ്റേറ്ററാകാം ജില്ലയിൽ

> **Lead Summary:** ** നാദാപുരം: **കോഴിക്കോട് ജില്ലയിൽ വുമൺ ഫെസിലിറ്റേറ്ററാകാൻ അവസരം. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരികളാണ് തൊഴിലില്ലാതെ നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടെയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാ തല റിസോഴ്‌സ് സെന്ററിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റര്‍ തസ്തികയില്ലാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

** നാദാപുരം: **കോഴിക്കോട് ജില്ലയിൽ വുമൺ ഫെസിലിറ്റേറ്ററാകാൻ അവസരം. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരികളാണ് തൊഴിലില്ലാതെ നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടെയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാ തല റിസോഴ്‌സ് സെന്ററിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റര്‍ തസ്തികയില്ലാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

വുമൺ സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനുമിടയിൽ ഉള്ളവരാകണം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ വനിത ശിശു വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370750****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96186/opportunities-arise-women-can-become-facilitators-in-the-district)