---
title: "വീഴ്ച വരുത്തിയാൽ; ജലവകുപ്പ് കണക്ഷൻ വിഛേദിക്കും"
english_title: "In case of default; The water department will disconnect the connection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96193/in-case-of-default-the-water-department-will-disconnect-the-connection"
published_at: "2023-02-10T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e67055b35e2_connection_pic.jpg"
keywords: []
---

# വീഴ്ച വരുത്തിയാൽ; ജലവകുപ്പ് കണക്ഷൻ വിഛേദിക്കും

> **Lead Summary:** **പുറമേരി: **വീഴ്ച വരുത്തിയാൽ ജലവകുപ്പ് കണക്ഷൻ വിഛേദിക്കും .വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് അടക്കുന്നതിന് വീഴ്ച വരുത്തിയിട്ടുള്ളവരുടെ കണക്ഷനുകൾ ഇനിയൊരറിയിപ്പുകൂടാതെ വിഛേദിക്കുന്നതാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**പുറമേരി: **വീഴ്ച വരുത്തിയാൽ ജലവകുപ്പ് കണക്ഷൻ വിഛേദിക്കും .വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് അടക്കുന്നതിന് വീഴ്ച വരുത്തിയിട്ടുള്ളവരുടെ കണക്ഷനുകൾ ഇനിയൊരറിയിപ്പുകൂടാതെ വിഛേദിക്കുന്നതാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു.

പ്രവർത്തന രഹിതമായ മീറ്ററുകൾ മാറ്റിവെക്കാത്ത കണക്ഷനുകളും വിഛേദിക്കും. വിഛേദിച്ച കണക്ഷനുകളിലെ കുടിശ്ശിക അടക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുന്നതാണ്. ആംനസ്റ്റി പദ്ധതിയുടെ ഭാഗമായി ഗഡുക്കൾ അനുവദിച്ചിട്ടുള്ള കണക്ഷനുകളിലെ ഗഡുകൾ വീഴ്ചവരുത്തിയാലും കണക്ഷൻ വിഛേദിക്കുന്നതാണ്.

ഇതിനകം മൊബൈൽ ഫോൺ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെന്നും എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96193/in-case-of-default-the-water-department-will-disconnect-the-connection)