---
title: "സെലക്ഷൻ ട്രയൽ; പ്രവേശനം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾ"
english_title: "Selection Trial; Students to ensure admission"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96199/selection-trial-students-to-ensure-admission"
published_at: "2023-02-10T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e67562873d4_tribal_pic.jpg"
keywords: []
---

# സെലക്ഷൻ ട്രയൽ; പ്രവേശനം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾ

> **Lead Summary:** **വിലങ്ങാട്: **പ്രവേശനം ഉറപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം.പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തിക്കുന്ന ഏകലവ്യ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിൽ 6-ാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിനാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സെലക്ഷൻ ട്രയൽ നടത്തുന്നത്. കോഴിക്കോട് ഈസ്റ്റ്ഹിൽ, ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ഫെബ്രുവരി 21 നാണ് സെലക്ഷൻ ട്രയൽ നടക്കുക.

## Article Content

**വിലങ്ങാട്: **പ്രവേശനം ഉറപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം.പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തിക്കുന്ന ഏകലവ്യ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിൽ 6-ാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിനാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സെലക്ഷൻ ട്രയൽ നടത്തുന്നത്. കോഴിക്കോട് ഈസ്റ്റ്ഹിൽ, ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ഫെബ്രുവരി 21 നാണ് സെലക്ഷൻ ട്രയൽ നടക്കുക.

നിലവിൽ 5-ാം ക്ലാസിൽ പഠിക്കുന്ന സ്പോർട്സിൽ മികവ് തെളിയിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. 30 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. സി.ബി.എസ്.ഇ സിലബസിൽ ആയിരിക്കും പഠനം. നിലവിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികളെയും പരിഗണിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസ് വരെ സ്ഥാപനത്തിൽ തുടരാം.

സിലബസ് പ്രകാരമുള്ള പഠനത്തിന് പുറമെ അത്ലറ്റിക്സ്, വിവിധ ഗെയിംസ് എന്നിവയിൽ ശാസ്ത്രീയ പരിശീലനവും ലഭിക്കും. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

പട്ടികവർഗ്ഗക്കാരാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് :

9496070370-ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കോടഞ്ചേരി,

9744233620 -ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പേരാമ്പ്ര,

04952376364 - ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കോഴിക്കോട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96199/selection-trial-students-to-ensure-admission)