---
title: "മന്ത്രിക്ക് പനി പരിപാടി മാറ്റി; പുളിക്കൂൽ - കുമ്മങ്കോട് റോഡ് ഉദ്ഘാടനം മാറ്റി"
english_title: "Minister changed program for fever; Pulikool-Kummankot road inauguration postponed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96271/minister-changed-program-for-fever-pulikool-kummankot-road-inauguration-postponed"
published_at: "2023-02-11T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e75ae23d1be_minister.jpeg"
keywords: []
---

# മന്ത്രിക്ക് പനി പരിപാടി മാറ്റി; പുളിക്കൂൽ - കുമ്മങ്കോട് റോഡ് ഉദ്ഘാടനം മാറ്റി

> **Lead Summary:** **നാദാപുരം**: പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ച പുളിക്കൂൽ - കുമ്മങ്കോട് റോഡ് ഉദ്ഘാടനം മാറ്റി.

## Article Content

**നാദാപുരം**: പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ച പുളിക്കൂൽ - കുമ്മങ്കോട് റോഡ് ഉദ്ഘാടനം മാറ്റി.

ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്താനിരുന്ന ഉദ്ഘാടന പരിപാടി മന്ത്രിക്ക് പനി കാരണം മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു.

പുളിക്കൽ എൽ.പി സ്കൂളിലാണ് പരിപാടി നിശ്ച്ചയിച്ചത്. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആണ് ബി.എം /ബി.സി നിലവാരത്തിൽ ആധുനിക രീതിയിൽ നവീകരിച്ചത്.

ചേലക്കാട് --വില്യാപ്പള്ളി വടകര റോഡിനെയും മുട്ടുങ്ങൽ -നാദാപുരം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു ബൈപ്പാസ് റോഡ് കൂടിയാണ് പുളിക്കൽ റോഡ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96271/minister-changed-program-for-fever-pulikool-kummankot-road-inauguration-postponed)