---
title: "ദ്വിദ്വിന ക്യാമ്പ്; ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി ജില്ല ഒരുങ്ങി"
english_title: "Dwidvina Camp; The district is ready for Little Kite students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96290/dwidvina-camp-the-district-is-ready-for-little-kite-students"
published_at: "2023-02-11T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e746d140750_camp_pic.jpg"
keywords: []
---

# ദ്വിദ്വിന ക്യാമ്പ്; ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി ജില്ല ഒരുങ്ങി

> **Lead Summary:** **നാദാപുരം**: ജില്ലയിലെ വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായാണ് ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനത്തിനായി ദ്വിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

## Article Content

**നാദാപുരം**: ജില്ലയിലെ വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായാണ് ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനത്തിനായി ദ്വിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി ജില്ലയിലെ 164 ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ നാദാപുരത്തെ വിദ്യാർത്ഥികളും ഉണ്ട്, എന്നുള്ളത് എടുത്തു പറയേണ്ടതാണ്. സ്വതന്ത്ര സോഫ്റ്റ് വെയർ ആയ ബ്ലെൻഡർ ഉപയോഗിച്ചാണ് ആനിമേഷൻ പരിശീലനം.

റോബോട്ടിക് കിറ്റായ ആർഡിനോ യൂനോ ഉപയോഗിച്ചാണ് പ്രോഗ്രാമിങ്ങിൽ പരിശീലനം നൽകുന്നത്. ഫെബ്രുവരി 11,12 തിയ്യതികളിൽ കാരപ്പറമ്പ് ഗവ ഹയർസെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. ഫെബ്രുവരി 11 ന് രാവിലെ കൈറ്റ് സി ഇ ഒ അൻവർ സാദത്ത് കുട്ടികളുമായി ഓൺലൈനായി സംവദിക്കും. കൂടാതെ 12 ന് വൈകുന്നേരം 3 മണി മുതൽ കുട്ടികൾ തയ്യാറാക്കിയ ആനിമേഷനുകളുടെയും പ്രോഗ്രാമുകളുടെയും പ്രദർശനവും ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96290/dwidvina-camp-the-district-is-ready-for-little-kite-students)