---
title: "ജനദ്രോഹ ബജറ്റ്;കേന്ദ്രസർക്കാരിനെതിരെ സിഐടിയു ധർണ്ണ"
english_title: "Anti-public budget; CITU strike against central government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96297/anti-public-budget-citu-strike-against-central-government"
published_at: "2023-02-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e74b9476d57_dharnna_1.jpg"
keywords: []
---

# ജനദ്രോഹ ബജറ്റ്;കേന്ദ്രസർക്കാരിനെതിരെ സിഐടിയു ധർണ്ണ

> **Lead Summary:** **കല്ലാച്ചി: **കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധം. നാട്ടിൽ രൂക്ഷമായ വിലക്കയറ്റത്തിനും, സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിനും, പോസ്റ്റ്, ബാങ്കിംഗ്, നയങ്ങൾക്കുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

## Article Content

**കല്ലാച്ചി: **കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധം. നാട്ടിൽ രൂക്ഷമായ വിലക്കയറ്റത്തിനും, സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിനും, പോസ്റ്റ്, ബാങ്കിംഗ്, നയങ്ങൾക്കുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ ഡാനിയ, മോഹൻദാസ് എ സംസാരിച്ചു. പ്രതിഷേധ ധർണ്ണയിൽ നാദാപുരത്തെയും കല്ലാച്ചിയലെയും നിരവധി സിഐടിയു പ്രവർത്തകരും, അനുഭാവികളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96297/anti-public-budget-citu-strike-against-central-government)