---
title: "ഈ കാസ് 23;രക്ത നിർണയ ക്യാമ്പ് നടത്തി"
english_title: "This cas 23; blood determination camp was conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96306/this-cas-23-blood-determination-camp-was-conducted"
published_at: "2023-02-11T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e75358d9d9d_e_cas_pic.jpg"
keywords: []
---

# ഈ കാസ് 23;രക്ത നിർണയ ക്യാമ്പ് നടത്തി

> **Lead Summary:** **തൂണേരി: **മുസ്ലിം യൂത്ത് ലീഗ് 'ഈ കാസ് 23' ന്റെ ഭാഗമായി രക്ത നിർണയ ക്യാമ്പ് നടത്തി. കോടഞ്ചേരി- കോട്ടേമ്പ്രം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. വിവിധ സെഷനുകളിലായി മൂന്നു പരിപാടികൾ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

## Article Content

**തൂണേരി: **മുസ്ലിം യൂത്ത് ലീഗ് 'ഈ കാസ് 23' ന്റെ ഭാഗമായി രക്ത നിർണയ ക്യാമ്പ് നടത്തി. കോടഞ്ചേരി- കോട്ടേമ്പ്രം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. വിവിധ സെഷനുകളിലായി മൂന്നു പരിപാടികൾ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രാവിലെ രക്ത നിർണ്ണയ ക്യാമ്പ്, ഉച്ചക്ക് ശേഷം വനിതാ സംഗമം, വൈകിട്ട് ആറുമണി മുതൽ പഠന ക്ലാസ് എന്നിവയായിരുന്നു ഉണ്ടായിരുന്നത് . രാവിലെ നടന്ന രക്ത നിർണയ ക്യാമ്പിൽ പ്രദേശത്തെ നിരവധി പേർ പങ്കാളികളായി. ക്യാമ്പിന്റെ ഉദ്ഘാടനം മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ കെ.പി.സി തങ്ങൾ നിർവ്വഹിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് ഹോപ് ബ്ലഡ് കേരളയുടെ പ്രസിഡണ്ട് നാസർ മാസ്റ്റർ രക്തദാനത്തെ കുറിച്ചും, രക്ത നിർണയത്തെക്കുറിച്ചും ക്ലാസ് എടുത്തു. ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി പി കെ, ഹാരിസ് കോടഞ്ചേരി, സഫ്രാൻ മലോൽ, ഹാഷിർ വി പി,സമീർ പാനോളി, അർഷാദ്, നദീം നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96306/this-cas-23-blood-determination-camp-was-conducted)