---
title: "അഭിമാനത്തോടെ മെമ്പർ; തുടക്കം കുറിച്ചത് പത്താം വാർഡിൽ"
english_title: "Proud member; It started in the 10th ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96354/proud-member-it-started-in-the-10th-ward"
published_at: "2023-02-11T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78b14e5a77_member_nisha_manoj.jpg"
keywords: []
---

# അഭിമാനത്തോടെ മെമ്പർ; തുടക്കം കുറിച്ചത് പത്താം വാർഡിൽ

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതിക്ക് തുടക്കം കുറിച്ചത് പത്താം വാർഡിലാണ്. ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, ജൈവവിഭവങ്ങൾ, എന്നിവ കൂടാതെ നാടൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ട് ധന്യമായിരുന്നു അന്നത്തെ പരിപാടി. പത്താം വാർഡിൽ നിന്നും തുടക്കം കുറിച്ച പരിപാടിക്ക് വൻവിജയം ആയിരുന്നു കണ്ടത്. പിന്നീട് ഓരോ വാർഡിലും പടിപടിയായി ജീവതാളം പദ്ധതി യുമായി ഗ്രാമപഞ്ചായത്ത് അധികൃതർ മുന്നോട്ടുപോവുകയായിരുന്നു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതിക്ക് തുടക്കം കുറിച്ചത് പത്താം വാർഡിലാണ്. ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, ജൈവവിഭവങ്ങൾ, എന്നിവ കൂടാതെ നാടൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ട് ധന്യമായിരുന്നു അന്നത്തെ പരിപാടി. പത്താം വാർഡിൽ നിന്നും തുടക്കം കുറിച്ച പരിപാടിക്ക് വൻവിജയം ആയിരുന്നു കണ്ടത്. പിന്നീട് ഓരോ വാർഡിലും പടിപടിയായി ജീവതാളം പദ്ധതി യുമായി ഗ്രാമപഞ്ചായത്ത് അധികൃതർ മുന്നോട്ടുപോവുകയായിരുന്നു.

ജീവതാളം പദ്ധതിയെ നാദാപുരത്തെ ജനങ്ങൾ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഓരോ പരിപാടികൾ കഴിയുന്തോറും കണ്ടുവരുന്നത്. പഴയ തലമുറകൾക്ക് മാത്രം പരിചയമുള്ള ജൈവവിഭവങ്ങൾ ജീവതാളം പദ്ധതിയുടെ വലിയ പ്രത്യേകതയാണ്.ആരോഗ്യ ദായകമായ ഭക്ഷണവിഭവങ്ങളായ ഷുഗർ ചീര, മൂന്നുതരം ഇല അടകൾ, കാമ്പിന്റെ പച്ചടി, ചക്കക്കൂട്ടുകറി, മുരിങ്ങ വിഭവങ്ങൾ,മാമ്പ് വിഭവങ്ങൾ, വട്ടയപ്പം, ബീറ്റ്റൂട്ട് അച്ചാർ എന്നിവ ജീവതാളം പദ്ധതിയുടെ മാറ്റുകൂട്ടി. വൈകീട്ടുള്ള കലാ പരിപാടികളാണ് ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമായത്.

കോൽക്കളി, കൈകൊട്ടിക്കളി, കിച്ചൻ ഡാൻസ് എന്നിവയും പഴയകാല നാടൻ പാട്ടുകൾ നാടൻ കലാരൂപങ്ങളും അരങ്ങേറി. ഇത് പലർക്കും അന്യമായിരുന്നു. ഏകാന്തവാസികളായി അണു കുടുംബ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള കൂട്ടായ്മ പുതിയ കാലഘട്ടത്തിൽ അത്യാവശ്യമായിരുന്നു.

അത് ഗ്രാമപഞ്ചായത്ത് തന്റെ വാർഡിൽ തന്നെ തുടക്കം കുറിച്ചതിൽ അഭിമാനിക്കുകയാണ് വാർഡ് മെമ്പർ നിഷാ മനോജ്. ജീവതാളം പദ്ധതിക്ക് തുടക്കം മുതൽ അവസാനിക്കും വരെ മികച്ച പിന്തുണയായിരുന്നു വാർഡ് മെമ്പർ നൽകിയത്. വിവിധ ക്ലസ്റ്ററുകൾ, അയൽ സഭകളുമായി ബന്ധപ്പെട്ട് പരിപാടിയുടെ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ശ്രമകരമായ ദൗത്യമാണ് മെമ്പർ നിർവഹിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ജീവതാളം പദ്ധതിക്ക് നാദാപുരം പഞ്ചായത്തിൽ തുടക്കം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96354/proud-member-it-started-in-the-10th-ward)