---
title: "എൻ.എസ്.എസ് വിദ്യാർത്ഥികൾ നിർമിച്ച "
english_title: "The NSS students handed over the keys to the "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96369/the-nss-students-handed-over-the-keys-to-the-sahapithikuru-veedu-built-by-the-students"
published_at: "2023-02-11T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7952885075_1qsz.jpg"
keywords: []
---

# എൻ.എസ്.എസ് വിദ്യാർത്ഥികൾ നിർമിച്ച 

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമിച്ച സഹപാഠിക്കൊരു വീട് താക്കോൽ കൈമാറ്റവും തെളിമ എജു . ഹെൽപ്പ് സംസ്ഥാന തല ഉദ്ഘാടനവും ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമിച്ച സഹപാഠിക്കൊരു വീട് താക്കോൽ കൈമാറ്റവും തെളിമ എജു . ഹെൽപ്പ് സംസ്ഥാന തല ഉദ്ഘാടനവും ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സംസ്ഥാന കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. എൻ.എസ്.എസ് ഉത്തര മേഖല കോഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര വിശിഷ്ടാതിഥി ആയിരുന്നു. കോഴിക്കോട് ജില്ലാ കൺവീനർ എസ് ശ്രീചിത്ത് എൻ.എസ് എസ് സന്ദേശം നൽകി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ രാജീവൻ റിപ്പോർട്ടവതരിപിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, മെമ്പർ എ.ഡാനിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, സംഘാടക സമിതി ചെയർ പേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, വാർഡ് മെമ്പർ കെ.പി സലീന ഹെഡ്മിസ്ടസ്സ് കെ.എൻ സിന്ധു , സ്കൂൾ മാനേജർ പി.കെ കുഞ്ഞിരാമൻ, ഭരണ സമിതി പ്രസിഡണ്ട് പി.എം നാണു,പി.ടി.എ പ്രസിഡണ്ട് ടി.കെ രഞ്ജിത്ത്കുമാർ , വീട് നിർമ്മാണ കമ്മറ്റി ചെയർമാൻ സി.പി ശ്രീജിത്ത് , എം.പി.ടി.എ പ്രസിഡണ്ട് ശൈലജ രമേശ്, എൻ.എസ്.എസ് നാദാപുരം ക്ലസ്റ്റർ കൺവീനർ കെ.കെ ബിജീഷ്, ടി. അനിൽകുമാർ , സി.കെ ബാലൻ വത്സരാജ് മണലാട്ട് , എം.സി മോഹനൻ ,ആർ.ടി ഉസ്മാൻ മാസ്റ്റർ, വി.പി.പവിത്രൻ , വി.പി സുരേന്ദ്രൻ , സി.പി.രാജൻ, എം.സുകുമാരൻ ,സിന്ധു ജയരാജ്, എ.ആർ അജിത് കുമാർ , കെ.പി ആദിർഷ്, മുഹമ്മദ് ഷാനിബ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ശശികുമാർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.

വീട് നിർമ്മാണ കമ്മറ്റിയിലെ 18 പേർക്കും കലാ കായിക മേളകളിൽ സംസ്ഥാന ജില്ലാ തലത്തിൽ എ. ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ് യൂനിറ്റിന്റെ ഉപഹാരങ്ങൾ ചടങ്ങിൽ വച്ച് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96369/the-nss-students-handed-over-the-keys-to-the-sahapithikuru-veedu-built-by-the-students)