---
title: "വിദ്യാലയത്തിൽഉച്ചഭക്ഷണ ചുമതല പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണം: കെ.പി.പി.എച്ച്.എ "
english_title: "School lunch should be entrusted to a special agency: K.P.P.H.A"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96416/school-lunch-should-be-entrusted-to-a-special-agency-kppha"
published_at: "2023-02-11T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7cf5b03490_123.jpg"
keywords: []
---

# വിദ്യാലയത്തിൽഉച്ചഭക്ഷണ ചുമതല പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണം: കെ.പി.പി.എച്ച്.എ 

> **Lead Summary:** ** നാദാപുരം**: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ചുമതല പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഉപജില്ലാ കെ.പി.പി എച്ച് എസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റർമാരെ ഉച്ചഭക്ഷണ വിതരണചുതലയിൽ നിന്ന് ഒഴിവാക്കി അക്കാദമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അവസരം നൽകണം.

## Article Content

** നാദാപുരം**: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ചുമതല പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഉപജില്ലാ കെ.പി.പി എച്ച് എസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റർമാരെ ഉച്ചഭക്ഷണ വിതരണചുതലയിൽ നിന്ന് ഒഴിവാക്കി അക്കാദമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അവസരം നൽകണം.

മൂന്ന് മാസമായി ഉച്ചഭക്ഷണ ഫണ്ട് കിട്ടാതായിട്ട്. ഇതു കാരണം ഏറെ ബുദ്ധിമുട്ടിയാണ് നിലവിൽ ഉച്ചഭക്ഷണ സംവിധാനം നടത്തിക്കൊണ്ടു പോകുന്നത്. ഉപജില്ലാ പ്രസിഡണ്ട് ഇ.പുഷ്പരാജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ജിജി ടീച്ചർ ഉദ്ഘാടനം ചെയ്തു.മുൻ സംസ്ഥാന സെക്രട്ടറി വേണു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി.പുഷ്പ [ കച്ചേരി യു.പി ], .ആശ ടീച്ചർ [ചെറുവെള്ളൂർ എൽ പി ] ടി.സി. കുഞ്ഞബ്ദുല്ല [ ഭൂമിവാതുക്കൽ എം എൽ പി ] മീന തമ്പാൻ [ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി ] എന്നിവർക്ക് യാത്രയയപ്പും നൽകി. പൂർവ്വകാല അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.പി .വി ധർമ്മരാജൻ, വി.പി കുഞ്ഞമ്മദ്, സി.വി.അഷ്റഫ് ,കെ.പ്രശാന്ത് കുമാർ, കെ.ഷെർലി, കെ.ദീപ, കെ.വി സുബൈർ, എ.കുഞ്ഞിരാമൽ, കെ.നാണു, സി.എച്ച് ശങ്കരൻ, കൃഷ്ണകുമാരി പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എ.റഹിം [പ്രസിഡണ്ട് ] സി.വി അഷ്റഫ് ,ഷിജിത്ത് [വൈ: പ്രസിഡണ്ട് ] ഇ .പുഷ്പരാജൻ [സെക്രട്ടറി ] പ്രശാന്ത്, ഷർലി, കെ.വി സുബൈർ [ജോ: സെക്രട്ടറി ] പി.വി ധർമ്മരാജൻ [ ഖജാഞ്ചി ] എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96416/school-lunch-should-be-entrusted-to-a-special-agency-kppha)