---
title: "പെൻഷൻകാരുടെ സമ്മേളനം; കുടിശ്ശികയും ഡി. എ കുടിശ്ശികയും ഉടൻ അനുവദിക്കുക"
english_title: "Conference of Pensioners; Dues and d. A dues are also allowed immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96470/conference-of-pensioners-dues-and-d-a-dues-are-also-allowed-immediately"
published_at: "2023-02-12T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e87442ebdc8_nada1.jpg"
keywords: []
---

# പെൻഷൻകാരുടെ സമ്മേളനം; കുടിശ്ശികയും ഡി. എ കുടിശ്ശികയും ഉടൻ അനുവദിക്കുക

> **Lead Summary:** ** വളയം**: പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി. എ കുടിശ്ശികയും ഉടൻഅനുവദിക്കണമെന്ന് കെ.എസ്എസ് പിയു വളയം പഞ്ചായത്ത്‌ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വളയം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമ്മേളനം വളയം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ടി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.എൻ. കുഞ്ഞിക്കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക് സെക്രട്ടറി ടി. കെ. രാഘവൻ സംഘടനറിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

** വളയം**: പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി. എ കുടിശ്ശികയും ഉടൻഅനുവദിക്കണമെന്ന് കെ.എസ്എസ് പിയു വളയം പഞ്ചായത്ത്‌ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വളയം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമ്മേളനം വളയം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ടി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.എൻ. കുഞ്ഞിക്കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക് സെക്രട്ടറി ടി. കെ. രാഘവൻ സംഘടനറിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം. കെ. രാധ കൈത്താങ് സഹായം വിതരണം ചെയ്തു. എം. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, എൻ. പി. കണ്ണൻ വരവ്ചെലവുകണക്കും അവതരിപ്പിച്ചു. വീ. കെ. രവീന്ദ്രൻ, സി. എച്ഛ്. ശങ്കരൻ, എം. രമാദേവി, എം. ശേഖരൻ, കെ. ചന്ദ്രി, കെ. പ്രഭാകരൻ, വി. നാണു, എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌, ടി. കുഞ്ഞാലി തെരഞ്ഞെടുപ്പ് നടത്തി. എം. കെ. അശോകൻ പ്രമേങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികളായി എം. സുരേന്ദ്രൻ (സെക്രട്ടറി ), ടി. സുകുമാരൻ (പ്രസിഡന്റ്‌ ), എൻ. പി. കണ്ണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. എം. സുരേന്ദ്രൻ സ്വാഗതവും, പി. കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96470/conference-of-pensioners-dues-and-d-a-dues-are-also-allowed-immediately)