---
title: "എന്ന് വീഴും ?വളയത്ത് അപകട ഭീഷണിയായി കെട്ടിടങ്ങൾ"
english_title: "That will fall ?Ring buildings as a danger hazard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96476/that-will-fall-ring-buildings-as-a-danger-hazard"
published_at: "2023-02-12T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8832fa18ae_11.jpg"
keywords: []
---

# എന്ന് വീഴും ?വളയത്ത് അപകട ഭീഷണിയായി കെട്ടിടങ്ങൾ

> **Lead Summary:** വളയം: എന്ന് വീഴും ?ആരുടെ തലയിൽ? എന്ന ചോദ്യങ്ങളെ അവശേഷിക്കുന്നുള്ളൂ. വളയത്ത് അപകട ഭീഷണിയായി സ്വകാര്യ കെട്ടിടങ്ങൾ. ഇതിനിടെ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകർന്നു. വളയം അങ്ങാടിയിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം വീണത്.

## Article Content

വളയം: എന്ന് വീഴും ?ആരുടെ തലയിൽ? എന്ന ചോദ്യങ്ങളെ അവശേഷിക്കുന്നുള്ളൂ. വളയത്ത് അപകട ഭീഷണിയായി സ്വകാര്യ കെട്ടിടങ്ങൾ. ഇതിനിടെ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകർന്നു. വളയം അങ്ങാടിയിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം വീണത്.

സംഭവം നടക്കുമ്പോൾ തകർന്ന കെട്ടിടത്തിന്റെ താഴെ ആളുകളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കല്ലുനിര, ചുഴലി ഭാഗത്തേക്കുള്ള യാത്രക്കാർ ബസ്‌ കാത്തുനിൽക്കുന്നതും ഇതിനു സമീപത്താണ്. ഇവിടേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്. ഇത്തരത്തിൽ എതാനും കെട്ടിടങ്ങൾ വളയം അങ്ങാടിയിൽ അപകടാവസ്ഥയിലുണ്ട്. അധികൃതർ ഇത്തരം കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96476/that-will-fall-ring-buildings-as-a-danger-hazard)