---
title: "കവിത ശിൽപ്പശാല; ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കവിത ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Poetry Workshop; A poetry workshop was organized for the students of Iringanur LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96498/poetry-workshop-a-poetry-workshop-was-organized-for-the-students-of-iringanur-lp-school"
published_at: "2023-02-12T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e89b45e6aed_as.jpg"
keywords: []
---

# കവിത ശിൽപ്പശാല; ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കവിത ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ**: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ കവിതാ ശിൽപ്പശാല നടത്തി. ഇ.എൽ.എ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായാണ് രണ്ട് ദിവസത്തെ കവിതാശില്പശാല നടത്തിയത്. റിട്ട. അധ്യാപകനും ഗാനരചയിതാവും കവിയുമായ കെ.കുമാരൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ**: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ കവിതാ ശിൽപ്പശാല നടത്തി. ഇ.എൽ.എ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായാണ് രണ്ട് ദിവസത്തെ കവിതാശില്പശാല നടത്തിയത്. റിട്ട. അധ്യാപകനും ഗാനരചയിതാവും കവിയുമായ കെ.കുമാരൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.

കവിതാ രചന, കവിതാ ഭാഗം തന്മയത്വമായി അഭിനയിക്കൽ , ഈണത്തിൽ ഭാവാത്മകമായി കവിത ചൊല്ലൽ ,കടങ്കഥാ നിർമാണം എന്നിവ നടത്തി . സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീജിത്ത് പി.കെ അധ്യക്ഷത വഹിച്ചു എം.ഷീന നന്ദകുമാർ, ടി.ബിജി വത്സരാജ് സംസാരിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥികൾ മുഴുവൻ ക്ലാസിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. കവിതാ പതിപ്പ് കടങ്കഥ പതിപ്പ് എന്നിവയും തയ്യാറാക്കിയാണ് രണ്ട് ദിവസത്തെ ക്ലാസുകൾ അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96498/poetry-workshop-a-poetry-workshop-was-organized-for-the-students-of-iringanur-lp-school)