---
title: "മലബാർ വിമൻസ്; ഇന്റർ കോളേജ് മാനേജ്മെന്റ് ഫെസ്റ്റിന് സമാപനം"
english_title: "Malabar Women; Inter College Management Fest concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96505/malabar-women-inter-college-management-fest-concludes"
published_at: "2023-02-12T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8a29b4f3a4_sidrth.jpg"
keywords: []
---

# മലബാർ വിമൻസ്; ഇന്റർ കോളേജ് മാനേജ്മെന്റ് ഫെസ്റ്റിന് സമാപനം

> **Lead Summary:** ** ചെക്ക്യാട്**: ചെക്ക്യാട് മലബാര്‍ വനിതാ കോളേജിൽ മൂന്ന് ദിവസമായി നടന്നു വന്ന വാണികോം ഇന്റർ കോളേജ് മാനേജ്മെന്റ് ഫെസ്റ്റ് ഇന്നലെ സമാപിച്ചു. സമാപന ചടങ്ങ് പ്രമുഖ ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാർഥ് മേനോന്‍ ഉദ്‌ഘാടനം ചെയ്തു.

## Article Content

** ചെക്ക്യാട്**: ചെക്ക്യാട് മലബാര്‍ വനിതാ കോളേജിൽ മൂന്ന് ദിവസമായി നടന്നു വന്ന വാണികോം ഇന്റർ കോളേജ് മാനേജ്മെന്റ് ഫെസ്റ്റ് ഇന്നലെ സമാപിച്ചു. സമാപന ചടങ്ങ് പ്രമുഖ ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാർഥ് മേനോന്‍ ഉദ്‌ഘാടനം ചെയ്തു.

മലബാർ ഫൌണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മാസ്റ്റർ ,സി. കെ ആരിഫ് ,ഷിജി എം.എൻ , നാജിയ ടി ,ഷോണിമ.ടി,കോളേജ് യൂണിയൻ ചെയർപേഴ്സൺ സന ഷെറിൻ നവാസ് സംസാരിച്ചു. പ്രിൻസിപ്പൽ ഷൈന എൻ.സി സ്വാഗതം പറഞ്ഞു. 
ഇവന്റ് കോഡിനേറ്റർ നിഖിൽ ഒ.ടി നന്ദി രേഖപ്പെടുത്തി. കണ്ണൂർ, കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

കളഞ്ഞു കിട്ടിയ 28,500 രൂപ പൊലീസില്‍ ഏല്പിച്ചു മാതൃകയായ കോളേജ് ജീവനക്കാരൻ ജി.കെ സഫീർ നാദാപുരത്തിന് ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96505/malabar-women-inter-college-management-fest-concludes)