---
title: "മധുരമൂറും; 40 വർഷത്തെ ഓർമ്മകളുമായി അവർ ഒത്തുകൂടി "
english_title: "and Maduramoor; They came together with 40 years of memories"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96512/and-maduramoor-they-came-together-with-40-years-of-memories"
published_at: "2023-02-12T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8a893719d0_1234.jpg"
keywords: []
---

# മധുരമൂറും; 40 വർഷത്തെ ഓർമ്മകളുമായി അവർ ഒത്തുകൂടി 

> **Lead Summary:** **കടമേരി:** 40 വർഷത്തെ മധുരമൂറും ഓർമ്മകളുമായി പൂർവ്വ വിദ്യാർത്ഥി സംഗമം. ഒത്തുകൂടിയത് 2000 സഹപാഠികൾ. ആർ എ സി ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം 40 വർഷത്തെ സഹപാഠികളുടെ ഒത്തുചേരലായി. 1983 മുതൽ 2015 വരെയുള്ള ബാച്ചുകളിലെ 2000ത്തിൽ പരം പൂർവ്വ വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കു ചേർന്നത്.

## Article Content

**കടമേരി:** 40 വർഷത്തെ മധുരമൂറും ഓർമ്മകളുമായി പൂർവ്വ വിദ്യാർത്ഥി സംഗമം. ഒത്തുകൂടിയത് 2000 സഹപാഠികൾ. ആർ എ സി ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം 40 വർഷത്തെ സഹപാഠികളുടെ ഒത്തുചേരലായി. 1983 മുതൽ 2015 വരെയുള്ള ബാച്ചുകളിലെ 2000ത്തിൽ പരം പൂർവ്വ വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കു ചേർന്നത്.

മുപ്പതോളം പൂർവ്വ അധ്യാപകർ പഴയകാല ക്ലാസുകൾ പുനരാവിഷ്കരിച്ചു. മക്കളും ചെറുമക്കളുമായി സ്ത്രീകളടക്കം രണ്ടായിരത്തോളം പേർ തുടക്കം മുതൽ ഒടുക്കം വരെ ആവേശം വിതച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയിൽ പഞ്ഞി മിഠായി മുതൽ കുട്ടികളുടെ ഇഷ്ടം മിഠായികൾ മുഴുവൻ സംഭരിച്ച പെട്ടിക്കടകൾ, ഐസ്ക്രീം സ്റ്റാൾ തുടങ്ങിയവ സ്കൂൾ ഗ്രൗണ്ടിൽ പുനരാവിഷ്കരിച്ചത് കൗതുകമായി.

ആദ്യകാല പ്രധാന അധ്യാപകൻ അടിക്കൂൽ അമ്മദ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന 'റോസാ' പ്രസിഡണ്ട് എം എ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ വിജയൻ, മൻസൂർ എടവലത്ത്, കൃഷ്ണദാസ്, കുണ്ടു കുളങ്ങര അന്ത്രു, ഹരിദാസ്, എം വി അബ്ദുറഹ്മാൻ, സഹദുള്ള, കെ എം അബ്ദുള്ള, സലാഹ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96512/and-maduramoor-they-came-together-with-40-years-of-memories)