---
title: "ഫുട്ബോൾ ടൂർണ്ണമെൻ്റ്; മുതുവടത്തൂർ മാപ്പിള യുപി സ്കൂളിന് കിരീടം "
english_title: "Football Tournament; Muthuvadathur Mapila UP School wins the crown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96576/football-tournament-muthuvadathur-mapila-up-school-wins-the-crown"
published_at: "2023-02-12T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90e0847bcc_nas.jpg"
keywords: []
---

# ഫുട്ബോൾ ടൂർണ്ണമെൻ്റ്; മുതുവടത്തൂർ മാപ്പിള യുപി സ്കൂളിന് കിരീടം 

> **Lead Summary:** **എടച്ചേരി**: ചോമ്പാല ഉപജില്ലാ തലത്തിലെ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ പതിനൊന്ന്ഫുട്ബോൾ ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ധമാക്കയിൽ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂളിന് ഉജ്ജ്വല വിജയം. ചോമ്പാൽ ഉപജില്ല ഉറുദു അക്കാദമിക് കോപ്ലക്സാണ് മുതുവടത്തൂർ മാപ്പിള യൂ.പി.സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.

## Article Content

**എടച്ചേരി**: ചോമ്പാല ഉപജില്ലാ തലത്തിലെ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ പതിനൊന്ന്ഫുട്ബോൾ ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ധമാക്കയിൽ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂളിന് ഉജ്ജ്വല വിജയം. ചോമ്പാൽ ഉപജില്ല ഉറുദു അക്കാദമിക് കോപ്ലക്സാണ് മുതുവടത്തൂർ മാപ്പിള യൂ.പി.സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.

ചോമ്പാൽ ഉപജില്ലയിലെ കല്ലാമല യു പി സ്കൂൾ ടീമിനെ രണ്ടേ പൂജ്യത്തിന് പരാജയപ്പെടുത്തിയാണ് മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിന് അർഹത നേടിയത്. 4 ഗോളടിച്ച് മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ മുഹമ്മദ് നാമിൽ എടക്കുടി മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ ടൂർണ്ണമെൻറ് ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു.

കൺവീനർ എ.കെ.അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.സമ്മാനദാനം പുറമേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ്‌ മെമ്പർ കെ.എം.സമീർ മാസ്റ്റർ നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.പി.ശ്യാം സുന്ദർ, പിടിഎ പ്രിസിഡണ്ട് വണ്ണാത്ത് മൊയ്തു ഹാജി, ടി.ശ്രീലത ടീച്ചർ, കെ.എം.അഷ്ക്കർ മാസ്റ്റർ,സി.വി.നൗഫൽ മാസ്റ്റർ, കെ.ഷറീന ടീച്ചർ, മദർ പിടിഎ ചെയർപേഴ്സൺ ഷാഹിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96576/football-tournament-muthuvadathur-mapila-up-school-wins-the-crown)