---
title: "സത്യപ്രതിജ്ഞ നാളെ; വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഇനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് "
english_title: "Oath tomorrow; Valapil Kunhammed Master is now Gram Panchayat Vice President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96579/oath-tomorrow-valapil-kunhammed-master-is-now-gram-panchayat-vice-president"
published_at: "2023-02-12T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e91519c7968_12.jpg"
keywords: []
---

# സത്യപ്രതിജ്ഞ നാളെ; വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഇനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

> **Lead Summary:** **തൂണേരി**: തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നാളെ ചുമതലകൾക്കും. നാളെ രാവിലെ 11 മണിക്ക് തൂണേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കുഞ്ഞമ്മദ് മാസ്റ്റർ ചുമതലയേൽക്കുക.

## Article Content

**തൂണേരി**: തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നാളെ ചുമതലകൾക്കും. നാളെ രാവിലെ 11 മണിക്ക് തൂണേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കുഞ്ഞമ്മദ് മാസ്റ്റർ ചുമതലയേൽക്കുക.

യുഡിഎഫ് ധാരണ പ്രകാരം നിലവിലുള്ള വൈസ് പ്രസിഡണ്ട് കോൺഗ്രസിലെ കെ. മധു മോഹനൻ ഒരു മാസം മുമ്പ് രാജി വെച്ചിരുന്നു. 2020ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുടവന്തേരി വെസ്റ്റിനെ പ്രതിനിധീകരിച്ചാണ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ജനപ്രതിനിധിയായത്. പുതിയ ഉത്തരവാദിത്വം മുസ്ലിം ലീഗ് പാർട്ടി തന്നെ ഏൽപ്പിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മാസ്റ്റർ പറഞ്ഞു. നാളെ 11മണിക്ക് നടക്കുന്ന സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96579/oath-tomorrow-valapil-kunhammed-master-is-now-gram-panchayat-vice-president)