---
title: "ശുചിത്വ യജ്ഞം; മാതൃകയായി വൈസ് പ്രസിഡന്റ് "
english_title: "Sanitation Yajna; Vice President as role model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96588/sanitation-yajna-vice-president-as-role-model"
published_at: "2023-02-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9235d5d5ba_ncsw.jpg"
keywords: []
---

# ശുചിത്വ യജ്ഞം; മാതൃകയായി വൈസ് പ്രസിഡന്റ് 

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും, വൈസ് പ്രസിഡന്റായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിൽ വാർഡ് ശുചിയാക്കി. അവധി ദിനമായ ഇന്ന് വാർഡിന്റെ സമ്പൂർണ്ണ ശുചീകരണ യജ്ഞം ലക്ഷ്യമാക്കിയാണ് രാവിലെ മുതൽ മെമ്പറുടെ നേതൃത്വത്തിൽ ശുചിയാക്കിയത്.

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും, വൈസ് പ്രസിഡന്റായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിൽ വാർഡ് ശുചിയാക്കി. അവധി ദിനമായ ഇന്ന് വാർഡിന്റെ സമ്പൂർണ്ണ ശുചീകരണ യജ്ഞം ലക്ഷ്യമാക്കിയാണ് രാവിലെ മുതൽ മെമ്പറുടെ നേതൃത്വത്തിൽ ശുചിയാക്കിയത്.

ചിയ്യൂർ ഏഴാം വാർഡ് വികസന സമിതി അംഗം ഈന്തുള്ളതിൽ കുഞ്ഞാലി, ആശാവർക്കർ വസന്ത,തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ശുചിയാക്കിയത്. ഏഴാം വാർഡിലെ പ്രധാന സ്ഥലങ്ങളായ തെരവുംപറമ്പും, ആരോഗ്യ ഉപ കേന്ദ്രവുമാണ് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശുചിയാക്കിയത്.

പാതയോരത്തെ പാർശ്വഭാഗങ്ങളിൽ കണ്ടുവരുന്ന കുറ്റിച്ചെടികളും പുൽക്കാടുകളും വെട്ടി നിരത്തി. റോഡിന്റെ ഇരുവശവും ഉള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്തു. വളരെ പ്രയത്നിച്ചാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പണി ആയുധങ്ങളുമായി രാവിലെ മുതൽ തന്നെ മികച്ച രീതിയിൽ വാർഡിനെ ശുചിയാക്കാൻ മുന്നിട്ടിറങ്ങിയത്. ഇനിയും അവധി ദിനങ്ങളിൽ ശുചീകരണ ദൗത്യവുമായി മുന്നിട്ടിറങ്ങാനാണ് വൈസ് പ്രസിഡണ്ടിന്റെ ലക്ഷ്യം. ഏഴാം വാർഡിനെ സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിലേക്കുള്ള ദൗത്യത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്ന് മെമ്പർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96588/sanitation-yajna-vice-president-as-role-model)