---
title: "പഠന യാത്ര; പച്ചക്കറി തോട്ടത്തിലേക്ക് "
english_title: "study tour; To the vegetable garden"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96600/study-tour-to-the-vegetable-garden"
published_at: "2023-02-13T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e93352e455d_thottam.jpg"
keywords: []
---

# പഠന യാത്ര; പച്ചക്കറി തോട്ടത്തിലേക്ക് 

> **Lead Summary:** **അരൂര്‍ **: പച്ചക്കകറി തോട്ടത്തിലേക്ക് കൊച്ചു കുട്ടികളുടെ പഠന യാത്ര. അരൂര്‍ യു പി സ്‌കൂളിലെ ഒന്ന്, അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് അരൂരിലെ ജൈവ കൃഷിക്ക് പേര് കേട്ട ഹരിത വയലിലെ പച്ചക്കറി തോട്ടത്തിലേക്ക് അധ്യാപകരോടൊപ്പം യാത്ര തിരിച്ചത് .നിരവധി പച്ചക്കറികളാണ് ഹരിത വയലില്‍ കൃഷി ചെയ്യുന്നത്.

## Article Content

**അരൂര്‍ **: പച്ചക്കകറി തോട്ടത്തിലേക്ക് കൊച്ചു കുട്ടികളുടെ പഠന യാത്ര. അരൂര്‍ യു പി സ്‌കൂളിലെ ഒന്ന്, അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് അരൂരിലെ ജൈവ കൃഷിക്ക് പേര് കേട്ട ഹരിത വയലിലെ പച്ചക്കറി തോട്ടത്തിലേക്ക് അധ്യാപകരോടൊപ്പം യാത്ര തിരിച്ചത് .നിരവധി പച്ചക്കറികളാണ് ഹരിത വയലില്‍ കൃഷി ചെയ്യുന്നത്.

തികച്ചും ജൈവ രീതിയിലെ ഇവിടുത്തെ കൃഷി ഏറെ പ്രസിദ്ധമാണ്. തനിച്ചും കൂട്ടായും,കുടുംബശ്രീ കൂട്ടായ്മയും വലിയ തോതില്‍ പച്ചകൃഷി ചെയ്യുന്നുണ്ട്. വര്‍ഷാ വര്‍ഷം ഉല്‍പ്പാദിക്കുന്ന പച്ചക്കറികള്‍ അരൂരിലെ ജൈവ കലവറ വഴിയാണ് വിറ്റഴിക്കുന്നത്. കലവറയിലെത്തിക്കുന്ന പച്ചക്കറികള്‍ വളരെ പെട്ടെന്ന് വിറ്റഴിയും.

എച്ച് എം എല്‍ ആര്‍ സജിലാല്‍,അധ്യാപകരായ വി ടി ലിഗേഷ്,ഇ കെ രൂപ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി പഠിക്കാനിറങ്ങിയത്.കൃഷിയുടെ എല്ലാ വശങ്ങളും കര്‍ഷകരും അധ്യാപകരും കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. പുറമേരി പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് പി കെ മനോജനെ സംഘം ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96600/study-tour-to-the-vegetable-garden)